മുംബൈ ഭീകരാക്രമണമുണ്ടായ താജ് ഹോട്ടല്‍ (ഫയല്‍ ചിത്രം : AFP)

  • എൻഎസ്ജിയുടെ ഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോയിലൂടെ ഭീകരരെ ധീരന്‍മാരായ പൊലീസുകാരും എന്‍സിജിയും നേരിട്ടു. അജ്മൽ കസബിനെ മുംബൈ പൊലീസ് ജീവനോടെ പിടികൂടി. 2012ൽ കസബിനെ ഇന്ത്യ തൂക്കിലേറ്റി

രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് ഇന്ന് 18 വർഷം. 2008 നവംബർ 26നാണ് പാക് ഭീകരർ മുംബൈയിൽ കൂട്ടക്കുരുതി നടത്തിയത്. ഭീകരതയ്ക്കെതിരായ പോരാട്ടം തുടരണമെന്ന ഓർമപ്പെടുത്തൽ കൂടിയാണ് 26/11. ഇന്ത്യ ഒരിക്കലും മറക്കാത്ത ദിനമാണിന്ന്. 2008 നവംബർ 26ന് തുടങ്ങിയ ഭീകരാക്രമണം 29 വരെ നീണ്ടു. ലഷ്കറെ തയിബയുടെ 10 ഭീകരർ കടൽമാർഗം മുംബൈയിലെത്തി. ഇന്ത്യൻ മത്സ്യബന്ധന ബോട്ട് റാഞ്ചിയായിരുന്നു തീരത്തേക്ക് കടന്നത്. സിഎസ്ടി റയിൽവേ സ്റ്റേഷൻ, താജ് ഹോട്ടൽ, ട്രിഡന്റ്, ലിയോപോൾഡ് കഫേ, കാമ ആശുപത്രി, നരിമാൻ ഹൗസ് തുടങ്ങി നഗരത്തിലെ പ്രധാന കേന്ദ്രങ്ങൾ ആക്രമിച്ചു. 166 പേർ കൊല്ലപ്പെട്ടു. 300 ലേറെപ്പേര്‍ക്ക് പരുക്കേറ്റു. 

FILE - In this file photograph taken on Wednesday, Nov. 26, 2008, Mohammed Ajmal Kasab, the accused gunmen walks at the Chatrapathi Sivaji Terminal railway station in Mumbai, India. The accused gunman in last year's bloody siege of Mumbai retracted his confession Friday, saying the police tortured him into admitting his role in the attacks that left 166 people dead. (AP Photo/Sebastian D'souza/Mumbai Mirror, File) ** FULL CREDIT MANDATORY **

എൻഎസ്ജിയുടെ ഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോയിലൂടെ ഭീകരരെ ധീരന്‍മാരായ പൊലീസുകാരും എന്‍സിജിയും നേരിട്ടു. അജ്മൽ കസബിനെ മുംബൈ പൊലീസ് ജീവനോടെ പിടികൂടി. 2012ൽ കസബിനെ ഇന്ത്യ തൂക്കിലേറ്റി. പാക് ഭീകരസംഘടനകളുമായുള്ള ബന്ധത്തിന്റെ നിർണായക തെളിവായി കസബിന്റെ മൊഴികൾ മാറി. ഡേവിഡ് ഹെഡ്‌ലിയടക്കമുള്ളവരുടെ ഗൂഢാലോചനയും അന്വേഷണത്തിൽ പുറത്തുവന്നു.കേസിലെ പ്രതിയായ തഹാവൂർ റാണയെ കഴിഞ്ഞവര്‍ഷം ഏപ്രിലിൽ യുഎസ് ഇന്ത്യയ്ക്ക് കൈമാറി. 

മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്‍ (ഇടത്ത്), ഹേമന്ത് കാര്‍ക്കറെ (വലത്)

ആക്രമണത്തിൽ പൊലീസുകാരും NSG കമാന്‍ഡോകളും വീരമൃത്യു വരിച്ചു. മലയാളിയായ എൻഎസ്ജി മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണനും വീരമൃത്യു വരിച്ചവരിൽ ഉൾപ്പെടുന്നു. കസബിനെ പിടികൂടുന്നതിനിടെ വീരമൃത്യുവരിച്ച മുംബൈ പൊലീസിലെ തുക്കാറാം ഓംബ്ലെയും ഹേമന്ത് കാർക്കറെ, അശോക് കാംതെ, വിജയ് സലാസ്കർ എന്നിവരും രാജ്യത്തിന്റെ ധീരസ്മരണകളിലുള്ളവരാണ്.

ENGLISH SUMMARY:

India marks the 18th anniversary of the 26/11 Mumbai terror attacks, which began on November 26, 2008, and continued until November 29. Ten Lashkar-e-Taiba terrorists entered Mumbai by sea and launched coordinated attacks on major locations, including Chhatrapati Shivaji Terminus, the Taj Mahal Palace Hotel, Trident Hotel and Nariman House, killing 166 people and injuring more than 300. Indian security forces, including the Mumbai Police and NSG commandos, launched Operation Black Tornado, killing the terrorists and capturing Ajmal Kasab alive, who was later executed in 2012. The anniversary honours the victims and brave security personnel, including NSG Major Sandeep Unnikrishnan, Hemant Karkare, Tukaram Omble, Ashok Kamte and Vijay Salaskar, while reminding the country of its continuing fight against terrorism.