ഇന്ത്യന്‍ കമ്പനികളുടെ നാവിക പ്രദര്‍ശനത്തിന് ഡല്‍ഹിയില്‍ തുടക്കം. നാവികസേനയ്ക്ക് വന്‍ മുതല്‍ക്കൂട്ടാകുന്ന പുത്തന്‍ ഉല്‍പ്പന്നങ്ങളാണ് പ്രദര്‍ശനത്തില്‍ അവതരിപ്പിക്കുന്നത്. ആഴക്കടലില്‍ രക്ഷാപ്രവര്‍ത്തനമോ, കമാന്‍ഡോ ഓപ്പറേഷനോ നടത്തുന്നതിനിടെ, ഹെലികോപ്റ്റര്‍ കടലിലേക്ക് ഇടിച്ചിറക്കിയാല്‍, ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്തുക.
ഈ ആശയമാണ് ബെംഗളൂരു ആസ്ഥാനമായ X ഇന്‍ഫിനിറ്റി എയ്റോസ്പേസ് എന്ന കമ്പനിയെക്കൊണ്ട് പുത്തന്‍ പരീക്ഷണത്തിന് പ്രേരിപ്പിച്ചത്. അതിനായി ക്രിട്ടിക്കല്‍ ഫ്ലോട്ടേഷന്‍ സിസ്റ്റം തയാര്‍. മലയാളികളകടക്കമുള്ളവര്‍, നിര്‍ണായക സ്ഥാനത്തുള്ള കമ്പിനിയാണിത്. തകരാന്‍ സാധ്യതയുണ്ടായാൽ കടല്‍വെള്ളത്തില്‍ മുട്ടുന്നതിന് തൊട്ടുമുന്‍പ് ആറ് സെക്കന്‍ഡ് കൊണ്ട് ഹെലികോപ്റ്റർ പൊങ്ങിക്കിടക്കും. യാത്രക്കാരെ രക്ഷപ്പെടുത്താനും സാധിക്കും. നാവികസേനയുടെ പ്രവർത്തനശേഷി വർധിപ്പിക്കാന്‍ തദ്ദേശീയ സാങ്കേതികവിദ്യകൾക്കാണ് പ്രദർശനത്തിൽ പ്രാധാന്യം നൽകുന്നത്. സമുദ്ര നിരീക്ഷണം, ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ, നിർമിത ബുദ്ധി, ക്വാണ്ടം സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ നൂതന കണ്ടുപിടിത്തങ്ങൾ പ്രദര്‍ശനത്തിന്‍റെ ഭാഗമാണ്.
നോയിഡ ആസ്ഥാനമായ, ഐജി ഡിഫന്‍സിന്‍റെ കാല്‍ എന്ന കില്ലര്‍ ഡ്രോണും പ്രദര്‍ശനത്തിലുണ്ട്. ഇന്ത്യൻ സംരംഭകരുടെ ആശയങ്ങളെ പ്രായോഗിക സാങ്കേതിക വിദ്യകളാക്കി മാറ്റുന്നതിനും പ്രതിരോധ മേഖലയിൽ സ്വയംപര്യാപ്തത ശക്തിപ്പെടുത്തുന്നതിനുമാണ് സ്വാവലംബൻ എന്ന പേരില്‍ നാവികസേന, പ്രദര്‍ശനവും സെമിനാറും സംഘടിപ്പിക്കുന്നത്.