imran-khan-actor
  • മുംബൈയില്‍ സിജെപി സമരത്തില്‍ പങ്കെടുത്ത ബോളിവുഡ് നടന്‍ ഇമ്രാന്‍ ഖാനോട് ഒക്ടോബര്‍ 28നകം ഇന്ത്യ വിടാന്‍ മുംബൈ പൊലീസിന്‍റെ നോട്ടീസ്. അമേരിക്കന്‍ പൗരത്വമുള്ള ഇമ്രാന്‍ ഖാന്‍ വിദേശ പൗരന്മാര്‍ക്കുള്ള ഇമിഗ്രേഷന്‍ ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുംബൈയില്‍ നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് പിന്നാലെ സൂപ്പര്‍താരം ആമിര്‍ ഖാന്‍റെ സഹോദരനും ബോളിവുഡ് നടനുമായ ഇമ്രാന്‍ ഖാനോട് ഇന്ത്യ വിടാന്‍ ആവശ്യപ്പെട്ട് മുംബൈ പൊലീസ്. യുഎസ് പൗരത്വമുള്ളയാളാണ് ഇമ്രാന്‍ ഖാന്‍. ഈമാസം 28നകം രാജ്യംവിടണമെന്നാണ് പൊലീസ് നോട്ടിസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഈമാസം പത്തിന് മുംബൈയില്‍ ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ ആഹ്വാനപ്രകാരം നടന്ന സമരത്തിലാണ് ഇമ്രാന്‍ ഖാന്‍ പങ്കെടുത്തത്. സമരത്തിനിടെ പൊലീസ് അദ്ദേഹത്തെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയും പൊലീസ് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. ജീവിതപങ്കാളിയായ ലേഖ വാഷിങ്ടണ്‍, ബന്ധു സെയ്ന്‍ മേരി ഖാന്‍ എന്നിവരും അറസ്റ്റ് വരിച്ചു. പൊലീസ് അതിക്രമത്തെക്കുറിച്ച് പൊലീസ് വാഹനത്തില്‍ ഇരുന്നുതന്നെ ഇവര്‍ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു.

ഇമിഗ്രേഷന്‍ നിയമപ്രകാരം ഇമ്രാന്‍ ഖാനെതിരെ നടപടി സ്വീകരിക്കുമെന്ന് മുംബൈ പൊലീസ് അറിയിച്ചു. വിദേശ പൗരന്മാര്‍ ഇന്ത്യയില്‍ സമരങ്ങളില്‍ പങ്കെടുക്കുന്ന ഇമിഗ്രേഷന്‍ നിയമത്തിന് വിരുദ്ധമാണ്. ഇതനുസരിച്ചാണ് ‘നാടുകടത്തല്‍’ നീക്കമെന്നാണ് വിവരം. യുഎസ് പൗരത്വമുള്ള ഇമ്രാന്‍ ഖാന് ഒസിഐ (ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ) കാര്‍ഡ് മാത്രമേയുള്ളുവെന്ന് ചില ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

imran-khan-actor-police

1983ല്‍ അമേരിക്കയില്‍ ജനിച്ച ഇമ്രാന്‍ ഖാന്‍ മുംബൈയിലും അമേരിക്കന്‍ നഗരമായ മാഡിസണിലുമാണ് കഴിഞ്ഞിരുന്നത്. 1988ല്‍ ആമിര്‍ ഖാന്‍ ചിത്രമായ ‘ഖയാമത് സേ ഖയാമത് തക്കി’ല്‍ ബാലതാരമായി സിനിമയില്‍ അരങ്ങേറിയ ഇമ്രാന്‍ ‘ജോ ജീത്താ വോഹീ സിക്കന്ദര്‍’, ‘മാട്രൂ കി ബിജ്‍ലീ കാ മണ്ഡോല’ തുടങ്ങി ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായിരുന്നു. ഈ വര്‍ഷം പുറത്തിറങ്ങിയ ‘ഹാപ്പി പട്ടേല്‍’ ആണ് ഒടുവില്‍ അഭിനയിച്ച ചിത്രം.

imran-khan-leave-india-notice-JPG

Google trending topic: imran khan leave india notice