സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് സ്പോട്ട് കര്‍മ്മ AI വീഡിയോ. പെൺകുട്ടികളെ ഉപദ്രവിക്കുന്നവർക്ക് അപ്പോള്‍ തന്നെ തക്കതായ തിരിച്ചടി നൽകുന്ന ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. പെൺകുട്ടികളെ ശല്യം ചെയ്യുകയും മോശമായി പെരുമാറുകയും ചെയ്യുന്നവരെ അതേ നിമിഷം ‘ശിക്ഷിക്കുന്ന’ തരത്തിലാണ് വീഡിയോയിലെ ദൃശ്യങ്ങൾ.
പൊതുസ്ഥലങ്ങളിൽ പെൺകുട്ടികളെ പിന്തുടരുകയും ശല്യം ചെയ്യുകയും ചെയ്യുന്ന ചിലരുടെ പ്രവൃത്തികളാണ് വിഡിയോയിൽ അവതരിപ്പിക്കുന്നത്. എന്നാൽ ഇവർക്ക് പ്രതീക്ഷിക്കാത്ത രീതിയിൽ തിരിച്ചടി ലഭിക്കുന്നതാണ് വിഡിയോയുടെ പ്രമേയം. സംഭവങ്ങൾ യഥാർഥമല്ല. AI സാങ്കേതികവിദ്യ ഉപയോഗിച്ച് സൃഷ്ടിച്ച ദൃശ്യങ്ങളാണ്. എന്നാല്‍ വിഡിയോ കാണുന്ന ഏതൊരാളും അങ്ങനെ തന്നെ സംഭവിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നവരായിരിക്കും.
പെൺകുട്ടികളോട് മോശമായി പെരുമാറുന്നവർക്ക് ‘ഇൻസ്റ്റന്റ് കർമ’ ലഭിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങാണ്. ‘പെൺകുട്ടികൾക്ക് നീതി വാങ്ങിക്കൊടുക്കാൻ AI എങ്കിലുമുണ്ടല്ലോ!’ എന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. vinu.one എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വിഡിയോ ട്രെന്‍ഡായിരിക്കുന്നത്. Vinu Joseph ആണ് പേജിന്‍റെ ഉടമ. കണ്ടന്‍റും വിഡിയോയും പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു.