• ഡൽഹി ആകാശവാണി ഭവനു മുന്നിലെ 8 മണിക്കൂർ നീണ്ട പ്രതിഷേധ ധർണ്ണയ്ക്കിടെ പ്രശസ്തമായ 'ഖാൻ ചാച്ചാ' റസ്റ്റോറന്റിൽ നിന്ന് വരുത്തിയ റൂൾ രാഹുൽ ഗാന്ധിയും സഹപ്രവർത്തകരും കഴിച്ചതാണ് വൈറലായത്.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്‍റെ റാലിക്കിടെ രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ ശ്രദ്ധേയമായിരുന്നു. സമരം ഡല്‍ഹി പൊലീസ് തടഞ്ഞെങ്കിലും എട്ടു മണിക്കൂറോളം ആകാശവാണി ഭവനില്‍ ധര്‍ണയിരുന്ന രാഹുലിനെ പിന്നീട് ബലമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശ്രദ്ധേയമായ സമരത്തിനു പിന്നാലെ രാഹുല്‍ ഗാന്ധി ഉച്ചയ്ക്ക് കഴിച്ച ഭക്ഷണത്തിന്‍റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ വിദ്വേഷ പ്രചാരണം നിറയുകയാണ്.

Also Read: ഡല്‍ഹിയില്‍ പ്രതിഷേധച്ചൂട് നിലനിര്‍ത്താന്‍ ഇന്ത്യസഖ്യം; രാഹുലിനെതിരെ കേസെടുത്തേക്കും

സമരത്തിനിടെ രാഹുല്‍ ഗാന്ധി റോള്‍ കഴിക്കുന്നതിന്‍റെ വിഡിയോയാണ് വൈറലാകുന്നത്. രാഹുലിനൊപ്പം സമരത്തിലുള്ള പ്രവര്‍ത്തകരും ഇതേ ഭക്ഷണം കഴിക്കുന്നത് കാണാം. ഡല്‍ഹിയിലെ പ്രസിദ്ധമായ 'ഖാൻ ചാച്ചാ'യില്‍ നിന്നും വരുത്തിയ ഭക്ഷണമാണ് ആകാശവാണി ഭവനില്‍ ധര്‍ണയിരുന്ന രാഹുല്‍ ഗാന്ധിയും സഹപ്രവര്‍ത്തകരും കഴിച്ചത്. എന്നാല്‍ ഇത് ചിക്കന്‍ റോളായിരുന്നുവെന്നും ഹിന്ദുവിശ്വാസപ്രകാരമുള്ള പിതൃപക്ഷ എന്ന പുണ്യമാസത്തില്‍ രാഹുല്‍ നോണ്‍വെജ് വിഭവം കഴിച്ചു എന്നുമാണ് എക്സിലെ കുറിപ്പ്. 

ഹിന്ദു ആചാരപ്രകാരം പിതൃക്കൾക്ക് തർപ്പണം ചെയ്യുന്നതിനായുള്ള 16 ദിവസത്തെ വിശുദ്ധ കാലയളവാണ് പിതൃപക്ഷം. ഹിന്ദുവായ രാഹുല്‍ ഗാന്ധി പിതൃപക്ഷ സമയത്ത് എങ്ങനെ നോണ്‍വെജ് ഭക്ഷണം കഴിച്ചു എന്നാണ് സമൂഹമാധ്യമങ്ങളിലെ ചോദ്യം. റോളിന്‍റെ പാക്കിങില്‍ മാംസാഹാരത്തിനുള്ള അഗ്‍മാർക്ക് അടയാളം ചൂണ്ടിക്കാട്ടിയാണ് ഇത് മാംസാഹാരമാണെന്ന് സോഷ്യല്‍ മീഡിയ വാദിക്കുന്നത്. പിതൃപക്ഷ മാസത്തിലെ ചൊവ്വാഴ്ച രാഹുല്‍ ഗാന്ധി മാംസാഹാരം കഴിച്ചെന്നും ഗാന്ധി കുടുംബം 'ഹിന്ദുദ്രോഹി' കളാണെന്ന് ഫ്യൂറർ എന്ന എക്സ് അക്കൗണ്ട് ആക്ഷേപിക്കുന്നത്.

Also Read: ‘240 എംപിമാര്‍ക്കും കാണമെന്ന ആവശ്യം അസാധാരണം; നാലുമണി വരെ സമയം ചോദിച്ചിട്ടില്ല’

അതേസമയം രാഹുല്‍ ഗാന്ധിയെ അനുകൂലിച്ചും എക്സില്‍ പോസ്റ്റുകളുണ്ട്. ആഹാരശീലങ്ങൾ അവരുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്നും രാഷ്ട്രീയ പ്രതിഷേധങ്ങൾക്കിടയിൽ എന്ത് കഴിക്കണം എന്നത് ഓരോരുത്തരുടെയും താത്പര്യമാണെന്നുമാണ് അനുകൂലിച്ചുള്ള പോസ്റ്റുകള്‍. രാഹുല്‍ ഗാന്ധി കഴിച്ച റോളല്ല, വോട്ടര്‍ പട്ടിക (Voter Roll) യും ഭരണഘടനയും ജനാധിപത്യവുമാണ് പ്രധാനമെന്നും എഐസിസി കോര്‍‍ഡിനേറ്റര്‍ തുഹിന ചന്ദ്രശേഖര്‍ വിദ്വേഷ പോസ്റ്റുകളിലൊന്നിന് മറുപടി നല്‍കി. രാഹുല്‍ ശീതള പാനീയം കുടിക്കുന്നതിന്‍റെയും ലഘുഭക്ഷണം കഴിക്കുന്നതിന്‍റെയും വിഡിയോകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

ENGLISH SUMMARY:

During a high-profile protest demanding the resignation of Chief Election Commissioner Gyanesh Kumar, Rahul Gandhi was detained after sitting on an eight-hour dharna at Akashvani Bhavan in Delhi. A video of him consuming a roll ordered from Delhi's famous 'Khan Chacha' restaurant alongside fellow protesters quickly went viral online. Critics on social media sparked a controversy, pointing to non-vegetarian packaging marks and accusing him of eating meat on a Tuesday during the sacred period of Pitru Paksha. Supporters and Congress leaders strongly defended him, emphasizing that food choices remain a personal freedom and that democratic rights and voter lists matter far more than private meals.