Image Credit: X @NDTV
വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചെന്ന് ആരോപിച്ച് നാഗ്പൂരിൽ യുവതി ജീവനൊടുക്കി. കാമുകനുമായി വിഡിയോ കോൾ ചെയ്തുകൊണ്ടിരിക്കെയാണ് സംഭവം. യുവതിയും യുവാവും തമ്മില്‍ വളരെക്കാലയി അടുപ്പത്തില്‍ ആയിരുന്നെന്നും എന്നാല്‍ അവസാനം വിവാഹം ചെയ്യാന്‍ കഴില്ല എന്നു പറഞ്ഞതാണ് യുവതി ആത്മഹത്യ ചെയ്യാന്‍ കാരണമെന്നും പൊലീസ് പറഞ്ഞു. കൂടാതെ യുതിയെ വിവാഹവാഗ്ദാനം നല്‍കി ലൈംഗിക പീഡനത്തിരയാക്കിയിട്ടുണ്ടെന്നും കുടുംബം ആരോപിച്ചു.
താൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് കാമുകനെ വിഡിയോ കോളിൽ അറിയിച്ച ശേഷമാണ് യുവതി ജീവനൊടുക്കിയത്. യുവതി മരിച്ചതിനു ശേഷവും ഏകദേശം 23 മിനിറ്റോളം വിഡിയോ കോൾ കട്ടാകാതെ കണക്റ്റ് ചെയ്തു കിടന്നിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. നാഗ്പൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന യുവതി, അവിടെ ഒരു സുഹൃത്തിനൊപ്പമാണ് താമസിച്ചിരുന്നത്. മഹാരാഷ്ട്ര അമരാവതി സ്വദേശിയായ യുവാവ് പൂണെയിൽ ഗവേഷണ വിദ്യാർത്ഥിയാണ്.
കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് യുവാവ് യുവതിയെ കല്യാണം കഴിക്കാനുള്ള ആഗ്രഹം മാതാപിതാക്കളോട് പറഞ്ഞിരുന്നു. എന്നാല്‍ അപ്പോള്‍ത്തന്നെ മാതാപിതാക്കള്‍ കല്യാണക്കാര്യം എതിര്‍ത്തു. എന്നാല്‍ ഈ വിവരം യുവാവ് യുവതിയെ അറിയിച്ചില്ല എന്നുമാത്രമല്ല പഴയത് പോലെ യുവതിയെ കാണാന്‍ പോവുകയും ചെയ്തു. കൂടാതെ വിവാഹക്കാര്യം ചോദിക്കുംമ്പോഴെല്ലാം ഒഴിഞ്ഞുമാറിക്കൊണ്ടിരുന്നു എന്നും പൊലീസ് വ്യക്തമാക്കി.
സെപ്റ്റംബർ 19-നാണ് യുവതി വിഡിയോ കോളിലൂടെ ജീവനൊടുക്കാൻ പോകുന്ന കാര്യം കാമുകനെ അറിയിച്ചത്. എന്നാൽ ഇത് തടയാൻ യുവാവ് യാതൊരു ശ്രമവും നടത്തിയില്ലെന്ന് കുടുംബത്തിന്റെ പരാതിയിൽ പറയുന്നു. വിവാഹത്തിന് ഇനിയും നിർബന്ധിച്ചാൽ സ്വകാര്യ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിൽ യുവതിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)