കടുത്ത ചൂടില്‍ വെന്തുരുകുന്ന ഡല്‍ഹിയില്‍ ജനങ്ങള്‍ക്ക് വിശ്രമിക്കാന്‍ കൂളിങ് സോണ്‍ ഒരുക്കി ഡല്‍ഹി സര്‍ക്കാര്‍. പ്രതിദിനം നൂറുകണക്കിന് പേരാണ് ഈ സൗകര്യം ഉപയോഗിക്കുന്നത്.
വലിയ എയര്‍ കൂളറുകള്‍, ഫാനുകള്‍, തണുത്ത വെള്ളം ഇത്രയുമുണ്ട് ഒരു കൂളിങ് സോണില്‍. താല്‍ക്കാലികമായി തയാറാക്കിയ പന്തലുകളാണിവ. ഒരേസമയം നൂറോളം പേര്‍ക്ക് കൂളിങ് സോണിലെ സൗകര്യങ്ങള്‍ ഉപയോഗിക്കാം. ഡല്‍ഹി ജലബോര്‍ഡിന്‍റെ വാഹനത്തില്‍ വെള്ളമെത്തിക്കും. രാത്രി വെളിച്ചത്തിന് ലൈറ്റുകളുണ്ട്. ചുട്ടുപൊള്ളുന്ന ചൂടില്‍ ആശ്വാസം തേടിയെത്തുന്നവര്‍ നിരവധിയാണ്. ഡല്‍ഹിയിലെ സാധാരണക്കാര്‍ മാത്രമല്ല. മലയാളികളടക്കം വിനോദസഞ്ചാരികളും കൂളിങ് സോണുകള്‍ ഉപയോഗിക്കുന്നു.
തണുപ്പ് തടഞ്ഞുനിര്‍ത്താന്‍ മാര്‍ഗമില്ലാത്തതിനാല്‍ കൂളിങ് സോണിന്‍റെ പ്രയോജനം ഉദ്ദേശിച്ചപോലെ ലഭിക്കുന്നില്ല. വശങ്ങള്‍ തുറന്നിട്ടാണ് കൂളിങ് സോണ്‍ പ്രവര്‍ത്തിക്കുന്നത്.