തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ തിളങ്ങി തൃഷ. സദസിനെ കൈ ഉയര്‍ത്തി അഭിവാദ്യം ചെയ്ത തൃഷ വിജയ്യുടെ മാതാപിതാക്കളേയും കണ്ടു. വിജയ്യുടെ അമ്മ ശോഭയെ അടുത്തുപോയി ആലിംഗനം ചെയ്തിട്ടാണ് തൃഷ സ്വന്തം സീറ്റില്‍ വന്നിരുന്നത്. വിജയ്യുടെ സത്യപ്രതിജ്ഞയ്ക്ക് മുന്‍നിരയില്‍ തന്നെയായിരുന്നു തൃഷയുടെ സ്ഥാനം.
അമ്മ ഉമാ കൃഷ്ണനൊപ്പമാണ് തൃഷ ചടങ്ങിനെത്തിയത്. നീല സില്‍ക്ക് സാരി ഉടുത്തെത്തിയ തൃഷ ചടങ്ങിലെ ശ്രദ്ധാകേന്ദ്രമായിരുന്നു. സാരിയോട് കോൺട്രാസ്റ്റായി ബീജ് നിറത്തിലുള്ള എംബ്രോയ്ഡറി ചെയ്ത ബ്ലൗസുമായിരുന്നു വേഷം. ഡയമണ്ട്-റൂബി ചോക്കറായിരുന്നു ആഭരണങ്ങളില്‍ ഹൈലൈറ്റ്.
തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കിടയില്‍ തൃഷ– വിജയ് ബന്ധവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. വിജയ്യുടെ ഭാര്യ സംഗീത നല്‍കിയ വിവാഹമോചന ഹര്‍ജിയില്‍ വിവാഹേതരബന്ധമെന്ന ആരോപണം തൃഷയെ ഉദ്ദേശിച്ചാണെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇത് താരത്തോട് അടുത്ത വൃത്തങ്ങള്‍ തള്ളിയിരുന്നു.
തമിഴ്നാട് വോട്ടെടുപ്പില്‍ ടിവികെ തരംഗം സൃഷ്ടിച്ച് വന്‍ വിജയം നേടിയതിന് തൃഷ വിജയ്യുടെ വീട്ടിലെത്തി നേരിട്ട് അഭിനന്ദിക്കുകയും ചെയ്തിരുന്നു. തൃഷയുടെ പിറന്നാള്‍ ദിനത്തില്‍ കൂടിയാണ് തമിഴകത്ത് വോട്ടെണ്ണല്‍ നടന്നത്. തുടര്‍ന്ന് തൃഷക്കൊപ്പം പരോക്ഷമായി വിജയ്യേയും തിരഞ്ഞെടുപ്പുവിജയത്തേയും സാമ്യപ്പെടുത്തി പ്രമുഖതാരങ്ങളുള്‍പ്പെടെ ആശംസ അറിയിച്ചിരുന്നു. വിജയ് ഒഴിയുന്ന തിരിച്ചറപ്പള്ളി ഈസറ്റില്‍ തൃഷ മത്സരിക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു.