kangana-rahul

TOPICS COVERED

രാഹാുല്‍ ഗാന്ധിയെ ചേര്‍ത്ത് പ്രചരിച്ച വിവാഹ വാര്‍ത്തയോട് രൂക്ഷമായി പ്രതികരിച്ച് നടിയും  ബിജെപി എം.പിയുമായ  കങ്കണ റണൗട്ട്.   കങ്കണ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വിവാഹം ചെയ്യുമെന്നതാണ്   സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വാർത്ത. ഇതിനെതിരെ  കങ്കണ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പ്രതികരിച്ചത്.

ബിജെപിയിൽ ചേർന്നാൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വിവാഹം ചെയ്യാൻ തയാറാണെന്ന് കങ്കണ പറഞ്ഞതായി ആണ് പ്രചരിച്ചത്.  ആം ആദ്മി പാർട്ടിയുടെ എംപിയായിരുന്ന രാഘവ് ഛദ്ദ ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് ഇത്തരമൊരു പ്രചാരണം സോഷ്യൽ മീഡിയയിൽ തുടങ്ങിയത്. ഒരു മീം പേജിലാണ് ഇത് സംബന്ധിച്ച പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. 

'എത്ര ദയനീയമാണ് ഈ വ്യാജവാർത്ത. രാഷ്ട്രീയത്തിൽ പോലും സ്ത്രീകൾക്ക് അന്തസ്സ് ലഭിക്കുന്നില്ല. ഈ വ്യാജവാർത്ത പ്രചരിപ്പിക്കുന്നവരെ കുറിച്ചോർത്ത് ലജ്ജ തോന്നുന്നു.' -എന്നാണ് പ്രചരിക്കുന്ന വാർത്തയുടെ സ്‌ക്രീൻഷോട് പങ്കുവെച്ച് കങ്കണ കുറിച്ചത്. അടുത്തിടെ കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനുമായി കങ്കണ പ്രണയത്തിലാണെന്നും പ്രചാരണമുണ്ടായിരുന്നു. 

അന്നും മറുപടിയുമായി കങ്കണ രംഗത്തെത്തിയിരുന്നു. ചിരാഗ് തന്‍റെ സുഹൃത്താണെന്നും തങ്ങൾ പ്രണയത്തിലല്ലെന്നും താരം വ്യക്തമാക്കിയിരുന്നു. 10 വർഷം മുമ്പ് ഒന്നിച്ച് സിനിമ ചെയ്തപ്പോഴാണ് ചിരാഗിനെ പരിചയപ്പെടുന്നത്. പ്രണയമായിരുന്നെങ്കിൽ ഇതിനകം തങ്ങൾക്ക് കുട്ടികളുണ്ടാകുമായിരുന്നുവെന്നും കങ്കണ അന്ന് പറഞ്ഞിരുന്നു. 'എമർജൻസി' ആണ് കങ്കണ ഏറ്റവുമൊടുവിൽ അഭിനയിച്ച സിനിമ.

ENGLISH SUMMARY:

Kangana Ranaut has strongly reacted to the wedding news circulating about Rahul Gandhi. This fake news, which claimed she would marry the Congress leader, was spread on social media, prompting a sharp response from the actress and BJP MP.