തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികളെ ഉപയോഗിച്ചന്ന് ചൂണ്ടിക്കാട്ടി ടിവികെ പാര്‍ട്ടി നേതാവും നടനുമായ വിജ​യ്ക്കെതിരെ ബാലാവകാശകമ്മിഷനില്‍‌ പരാതി. ചൈൽഡ് റൈറ്റ്സ് വാച്ച് എന്ന സംഘടനയാണ് പരാതി നലി‍കിയത്. തിരഞ്ഞെടുപ്പ് പ്രചാരണ വിഡിയോകളിൽ കുട്ടികളെ ഉൾപ്പെടുത്തിയത് ബാലാവകാശങ്ങളുടെ ലംഘനമാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു. 

രാഷ്ട്രീയ നേട്ടത്തിനായി കുട്ടികളെ ചൂഷണം ചെയ്തു എന്നാണ് പരാതി.ടി.വി.കെ.ക്കുവേണ്ടി വോട്ടഭ്യർഥിക്കാൻ കുട്ടികളെ പ്രചാരണത്തിന്റെ മുൻനിരയിൽ നിർത്തിയത് നിയമവിരുദ്ധമായ പ്രവൃത്തിയാണ്. രാഷ്ട്രീയ താത്‌പര്യങ്ങള്‍ക്കായി  കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് അംഗീകരിക്കാനാവില്ല.

ഇത്തരം പ്രവണതകൾ കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കും. അവർക്ക് വിദഗ്ധ കൗൺസലിങ് നൽകണം. കുട്ടികളെ പ്രചാരണത്തിന്റെ ഭാഗമാക്കിയതിനെതിരേ കർശന നടപടി എടുകികണമെന്നാണ് സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്.

ഇനിന് മുമ്പ് വിജയ്​യോടുള്ള താരാരധന കാരണം കുട്ടികള്‍ കരയുന്നതും ഭക്ഷണം നിരസിക്കുന്നതുമായ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് കുട്ടികളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും കുട്ടികളിലെ ഇത്തരം വൈകാരിര പ്രകടനങ്ങള്‍ തടയണമെന്നും സംഘടന പറഞ്ഞു. കൂടാതെ വിജയ്ക്കെതിരെ സ്വമേധയാ കേസെടുക്കണമെന്നും സംഭവത്തില്‍ വിജയ് പരസ്യമായി മാപ്പു പറയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ENGLISH SUMMARY:

Actor Vijay faces a complaint with the Child Rights Commission for using children in his election campaign, raising concerns about child rights violations. The complaint highlights the exploitation of minors for political gain, impacting their mental health and demanding strict action.