ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍/പരുക്കേറ്റ മോഹന്‍കുമാര്‍
ഭാര്യയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടെന്നാരോപിച്ച് തൊഴിലുടമയെ ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ്. കര്‍ണാടകയിലെ അവിനഹളളിയിലെ ഒരു സലൂണിലാണ് സംഭവം. ഭര്‍ത്താവും കൂട്ടാളികളും ചേര്‍ന്നാണ് സലൂണിലെത്തി ഉടമയെ മര്‍ദിച്ചത്. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.
സുഷമ എന്ന യുവതിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടുകൊണ്ടുളള നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് സലൂണ്‍ ഉടമയായ മോഹന്‍കുമാര്‍ ആക്രമണത്തിന് ഇരയായത്. സുഷമയുടെ ഭർത്താവ് അഞ്ച് കൂട്ടാളികളോടൊപ്പം സലൂണിൽ അതിക്രമിച്ചുകയറി ഉടമ മോഹൻ കുമാറിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. അക്രമി സംഘം മോശം ഭാഷയില്‍ സംസാരിക്കുകയും മോഹന്‍കുമാറിനെയും ഭാര്യയെയും ഭീഷണപ്പെടുത്തുകയും ചെയ്തു.
ഭര്‍ത്താവിനെ മര്‍ദിക്കുന്നത് കണ്ട് പ്രശ്നത്തില്‍ ഇടപെട്ട ഭാര്യ ശ്രീജയെയും അക്രമി സംഘം ഉപദ്രവിച്ചതായി പരാതിയില്‍ പറയുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചെന്നും പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.