AI Generated Image
1.3 ലക്ഷം രൂപ വിലവരുന്ന ഐ ഫോണുമായി കടന്നുകളഞ്ഞ് ഡെലിവറി ബോയ്. മുംബൈയിലെ ഘാട്‌കോപ്പറിലെ ഐ പ്ലാനറ്റ് എന്ന് സ്റ്റോറില്‍ അതിന്റെ തന്നെ താനെയിലെ മറ്റൊരു ബ്രാഞ്ചിലേക്ക് രണ്ട് ഐ ഫോണുകള്‍ അയച്ചപ്പോഴായിരുന്നു സംഭവം. സ്റ്റോര്‍ പോര്‍ട്ടര്‍ ആപ്പ് വഴിയായിരുന്നു ഡെലിവറി ബുക്ക് ചെയ്തത്.
ബുക്കിങ് ആയതിന് ശേഷം ഡെലിവറിബോയ് കൃത്യസമയത്ത് സ്ഥലത്തെത്തി ഓര്‍ഡറുകള്‍ കൈപ്പറ്റി താനെ ഭാഗത്തേക്ക് പോയിരുന്നു. എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ ആപ്പില്‍ റൈഡ് കാന്‍സല്‍ ചെയ്യുകയും തുടര്‍ന്ന് അപ്രത്യക്ഷനാവുകയുമായിരുന്നു. പിന്നീട് സ്റ്റോർ ജീവനക്കാർ ഇയാളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
തുടർന്ന് സ്റ്റോർ അധികൃതർ നൽകിയ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സ്റ്റോറിൽ നിന്നും ഇയാൾ സാധനങ്ങൾ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ആപ്പിലെ വിവരങ്ങളും മൊബൈൽ ലൊക്കേഷനും കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
വിലപിടിപ്പുള്ള സാധനങ്ങൾ ഇത്തരം ആപ്പുകൾ വഴി അയക്കുന്നതിലെ സുരക്ഷിതത്വത്തെക്കുറിച്ച് ഈ സംഭവം വലിയ ആശങ്ക ഉയർത്തുന്നുണ്ട്. കൃത്യമായ പശ്ചാത്തല പരിശോധനയില്ലാതെ ഡെലിവറി ഏജന്റുമാരെ നിയമിക്കുന്നത് ഇത്തരം സുരക്ഷാ വീഴ്ചകൾക്ക് കാരണമാകുന്നു എന്ന വലിയ ചർച്ചകൾക്കണ് ഈ സംഭവം വഴിവെച്ചിരിക്കുന്നത്.