കൊരട്ടി പള്ളിയിൽ  കുട്ടിയുടെ കാലിൽ അണിഞ്ഞിരുന്ന  75,000 രൂപ വിലവരുന്ന സ്വർണ പാദസരം മോഷ്ടിച്ച കേസിൽ സ്ത്രീയെ തൃശൂർ റൂറൽ ഷാഡോ പൊലീസ് പിടികൂടി. 

ഒന്‍പത് മോഷണക്കേസുകളിലെ പ്രതിയായ തൃശൂർ കിള്ളന്നൂർ തിരൂർ സ്വദേശി പല്ലൻ വീട്ടിൽ സജന (31) ആണ് അറസ്റ്റിലായത്. 

 

ഞായറാഴ്ച ഉച്ചതിരിഞ്ഞ് പള്ളിയുടെ അൾത്താരയുടെ സമീപത്താണ്  മാതാപിതാക്കൾക്കൊപ്പം കുട്ടി നിന്നിരുന്നത്. സ്വർണ പാദസരം മോഷണം പോയി. സംഭവം അറിഞ്ഞ ഉടനെ തൃശൂർ റൂറൽ ഷാഡോ പൊലീസ്  നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ്  പ്രതിയെ തിരിച്ചറിഞ്ഞത്. സംഭവസ്ഥലത്ത് വച്ച് തന്നെ പ്രതി പിടിയിലായി. അറസ്റ്റിലായ സജന വടക്കാഞ്ചേരി, വിയ്യൂർ പൊലീസ് സ്റ്റേഷൻ പരിധികളിലായി ഒന്‍പത് മോഷണക്കേസുകളിൽ പ്രതിയാണ്.

 

കൊരട്ടി  എസ് ഐ: വിഷ്ണു രാമചന്ദ്രൻ,  ചാലക്കുടി സബ് ഡിവിഷൻ ക്രൈം സ്ക്വാഡ് അംഗം എ എസ് ഐ  സിൽജോ,   തൃശൂർ റൂറൽ ഷാഡോ പൊലീസ് ഉദ്യോഗസ്ഥരായ  സീനിയർ സിവിൽ പോലീസ് ഓഫീസർ സജീഷ്,  സി പി ഒ ശ്രീജിത്ത്, എ എസ് ഐ ജോയ്,  മതിലകം  സ്റ്റേഷനിലെ സി പി ഒ ശ്രീവിദ്യ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്ന

ENGLISH SUMMARY:

Koratty church gold theft involved a serial offender being arrested on the spot by Thrissur rural shadow police for stealing a gold anklet. The swift scientific investigation by law enforcement successfully led to the immediate apprehension of the accused woman at the crime scene.