mumbai-musical-road

വേഗതയുടെ കാര്യത്തിൽ മാത്രമല്ല, പുത്തൻ ആശയങ്ങളുടെ കാര്യത്തിലും മുംബൈ എന്നും ഒരുപടി മുന്നിലാണ്. മഹാനഗരത്തിന്‍റെ തിരക്കുകൾക്കിടയിലൂടെ ഇനി വാഹനങ്ങളുടെ ഇരമ്പലിനൊപ്പം എ ആർ റഹ്മാന്‍റെ 'ജയ് ഹോ' എന്ന ഗാനവും കേൾക്കാം. ഇന്ത്യയിലെ ആദ്യത്തെ മ്യൂസിക്കൽ റോഡ് സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ് ആണ്..

സംഗീതത്തിന്‍റെ അകമ്പടിയോടയുള്ള ശബ്ദം വാഹനത്തിനുള്ളിലിരിക്കുന്നവര്‍ക്കും പുറത്തുനില്‍ക്കുന്നവര്‍ക്കും ഇനി ഒരുപോലെ ആസ്വദിക്കാം. കേൾക്കുമ്പോൾ ഒരു മാജിക് പോലെ തോന്നാമെങ്കിലും സംഗതി ലളിതമാണ്. റോഡിന്‍റെ ഉപരിതലത്തിൽ കൃത്യമായ ആഴത്തിലും അകലത്തിലും ഉണ്ടാക്കിയ ചെറിയ കുഴികളിലൂടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ ടയറും റോഡും തമ്മിലുണ്ടാകുന്ന പ്രകമ്പനങ്ങളാണ് സംഗീതമായി മാറുന്നത്. 500 മീറ്റർ നീളമുള്ള ഈ പാതയിലൂടെ മണിക്കൂറിൽ 60 മുതൽ 80 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിച്ചാൽ മാത്രമേ 'ജയ് ഹോ' എന്ന ഗാനം അതിന്റെ പൂർണ്ണമായ താളത്തിൽ ആസ്വദിക്കാൻ കഴിയൂ. 

ഇന്ത്യയിലെ ആദ്യത്തേതും ലോകത്തിലെ അഞ്ചാമത്തെയും മ്യൂസിക്കൽ റോഡാണിത്. റോഡിൽ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാൻ ഒരു പുതിയ വിദ്യയെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. കാഴ്ചകാണാതെത്തുന്ന സഞ്ചാരികള്‍ക്ക് കൗതുകമാണ് ഈ മ്യൂസിക്കല്‍ റോഡ്.

ENGLISH SUMMARY:

Mumbai introduces India's first musical road, where vehicles generate the iconic song 'Jai Ho' simply by driving over it. This innovative 500-meter stretch features precisely engineered grooves that create musical vibrations when tires pass over them at speeds between 60 to 80 km/hr. As only the fifth such road in the world, it aims to regulate vehicle speed while providing a unique auditory experience for passengers and onlookers alike. The government views this as a creative way to ensure road safety by encouraging drivers to maintain a steady pace. This musical highway has already become a major trend on social media and a popular spot for tourists.