മ്യൂസിക്ക് ഷോയ്ക്കിടെ ഗായികയ്ക്കുനേരെ മധ്യവയസ്കന്റെ അശ്ലീല പ്രദർശനം. സദസിലിരുന്ന മധ്യവയസ്‌കൻ അശ്ലീല പ്രദർശനം നടത്തിയത്തിന് പിന്നാലെ ഹരിയാന്‍വി ഗായിക പ്രഞ്ജൽ ദഹി പാട്ട് നിർത്തി സ്റ്റേജിൽ നിന്നുകൊണ്ട് തന്നെ മറുപടി നൽകി. താങ്കളുടെ മകളുടെ പ്രായമെ തനിക്ക് ഉള്ളുവെന്നും കൺട്രോൾ ചെയ്യൂ എന്നുമായിരുന്നു യുവ ഗായിക സ്റ്റേജിൽ നിന്നു കൊണ്ട് പറഞ്ഞത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

മുംബൈയിൽ കഴിഞ്ഞ ദിവസം നടന്ന മ്യൂസിക് ഷോയ്ക്കിടെയായിരുന്നു സംഭവം. ഗാനം ആലപിക്കുന്നതിനിടെ താഴെ സദസിൽ ഇരുന്ന മധ്യവയസ്കൻ യുവതിക്ക് നേരെ അശ്ലീല പ്രദർശനം നടത്തുകയായിരുന്നു. ഇതോടെ പ്രഞ്ജൽ പാട്ട് നിർത്തി. “അങ്കിൾ, എനിക്ക് നിങ്ങളുടെ മകളാകാനുള്ള പ്രായമേ ഉള്ളൂ.  ദയവായി നിയന്ത്രിക്കുക" - പ്രഞ്ജൽ പറഞ്ഞു. പിന്നാലെ ചിലർ വേദിയിലേക്കു കയറാൻ ശ്രമിച്ചതോടെ സ്‌റ്റേജിലേക്കു കയറരുതെന്ന് ജനക്കൂട്ടത്തോടും ഗായിക ആവശ്യപ്പെട്ടു.

'നിങ്ങളുടെ സഹോദരിയും മകളും ഇവിടെ നിൽക്കുന്നുണ്ടെന്ന് നിങ്ങൾ കരുതണം, അതിനാൽ ശരിയായി പെരുമാറുക' എന്നും ഗായിക പറയുന്നുണ്ട്. വൈറലായ '52 ഗജ് കാ ദമൻ' എന്ന ഗാനത്തിലൂടെ പ്രശസ്‌തയായ ഗായികയാണ് പ്രഞ്ജൽ ദഹിയ. പ്രഞ്ജലിന്റെ വൈറൽ മറുപടിക്ക് സമൂഹമാധ്യമങ്ങളിൽ വലിയ കയ്യടിയാണ് ലഭിക്കുന്നത്.

ENGLISH SUMMARY:

Pranjal Dahiya, a Haryanvi singer, stopped her performance mid-show to address a man in the audience who made an obscene gesture towards her. The singer's response to the man, pointing out that she is young enough to be his daughter, has gone viral on social media.