യുവരാഷ്ട്രീയ നേതാവിനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി നടി റിനി. ഇയാള്‍ക്കെതിരെ പലരും പരാതിപ്പെടാത്തത് തെളിവുകളുടെ അഭാവം മൂലമാണെന്നും തെളിവ് നശിപ്പിക്കാന്‍ അദ്ദേഹം മിടുക്കനാണെന്നും റിനി പറയുന്നു. ടെലഗ്രാം സീക്രട്ട് ചാറ്റ് വഴിയാണ് മെസേജും വിഡിയോ കോളും ചെയ്യുന്നതെന്നും വിഡിയോ കോളില്‍ മുഖം കാണിക്കാതെ ഇരുട്ടത്താണ് നില്‍ക്കുകയെന്നും റിനി വെളിപ്പെടുത്തി. മനോരമന്യൂസ് കൗണ്ടര്‍ പോയിന്‍റിലായിരുന്നു റിനിയുടെ വെളിപ്പെടുത്തല്‍.
റിനിയുടെ വാക്കുകള്‍
ഇതിനകത്ത് ഉള്ള ഒരു കാര്യം എന്താണെന്ന് വെച്ചാൽ കൂടുതൽ പേരും പരാതിയുമായി വരാത്തതിന്റെ ഒരു പ്രധാനപ്പെട്ട കാരണം തെളിവുകൾ നശിപ്പിക്കാൻ ഈ വ്യക്തി വളരെയധികം മിടുക്കനാണ് എന്നുള്ളതാണ്. അതായത് വളരെ രഹസ്യമായാണ് ചാറ്റുകൾ, നമുക്ക് സ്ക്രീന്‍ഷോര്‍ട്ട് എടുക്കാൻ പറ്റുന്ന രീതിയിലല്ല. വിഡിയോ കോളില്‍ വന്നാൽ പോലും ഒരു പുകമറയിൽ അതായത് ഒരു ഇരുട്ടിന്‍റെ മറയിൽ ആണ് വരുന്നത്. സ്ക്രീന്‍ഷോര്‍ട്ട് എടുത്ത് വെച്ചാൽപ്പോലും ഇത് ഇയാളാണെന്നൊന്നും തെളിയിക്കാൻ കഴിയില്ല. അത്രയ്ക്കും ക്രിമിനൽ ബുദ്ധിയോട് കൂടിയാണ് സ്ത്രീകളെ ഇയാൾ കൈകാര്യം ചെയ്യുന്നത്. ടെലഗ്രാം സീക്രട്ട് ചാറ്റൊക്കെയാണ് ഉപയോഗിക്കുന്നത്. അപ്പോള്‍ പെൺകുട്ടികൾക്ക് ചിലപ്പോൾ തെളിവുകൾ വെക്കാന്‍ കഴിയില്ല.
വിവാഹ വാഗ്ദാനം ഒന്നും ഈ വ്യക്തി നൽകുന്നില്ല. പക്ഷേ ചില ലാഞ്ചനകളാണ് ചിലപ്പോൾ നമ്മളെ കല്യാണം കഴിച്ചേക്കും എന്ന ഒരു തോന്നൽ ക്രിയേറ്റ് ചെയ്യുകയാണ്. ഇതൊക്കെ ഒരു സൈക്കോളജിക്കൽ മൂവ്മെന്‍റാണ്. അപ്പോ നമ്മുക്ക് ഒരു സ്ഥലത്തും ഇങ്ങനെ പറഞ്ഞിട്ടുണ്ട് ഇങ്ങനെ ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞ് തെളിയിക്കാന്‍ പറ്റില്ല. തെളിവുകൾ ഉണ്ടാകാതെ ഇരിക്കാൻ
വളരെ വിദഗ്ധമായിട്ട് നീങ്ങുന്ന ഒരു വ്യക്തിയാണ് ഇയാൾ. ഒരു ക്രിമിനൽ മൈൻഡ് ഉണ്ട് പുള്ളിക്ക്. അത് കൊണ്ടായിരിക്കണം കുറെയൊക്കെ സ്ത്രീകൾ തുറന്ന് പറയാത്തതിന് കാരണം. ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് ആധികാരികമായി എന്തു ചൂണ്ടിക്കാണിക്കാനുണ്ട് എന്നൊരു പേടി ഉണ്ട്. അതാണ് കുറേ സ്ത്രീകള്‍ ഇത് പറയാത്തതിന്റെ ഒരു കാരണം. സൗഹൃദം സ്ഥാപിച്ച് പിന്നെ മുറിയിലേക്ക് എങ്ങനെയെങ്കിലും ഭക്ഷണം കഴിക്കാം ഒന്നിച്ചിരിക്കാം എന്നെല്ലാം പറഞ്ഞ് എത്തിക്കും.