ബാബ രാംദേവും മാധ്യമപ്രവർത്തകനും തമ്മിൽ നടന്ന ഗുസ്തി പിടിത്തമാണ് ഇപ്പോൾ സൈബറിടത്ത് വൈറൽ. പ്രമുഖ മാധ്യമസ്ഥാപനം സംഘടിപ്പിച്ച പരിപാടിക്കിടെയാണ് ചടങ്ങിൽ സന്നിഹിതനായിരുന്ന മാധ്യമപ്രവർത്തകനെ രാംദേവ് ഗുസ്തിക്കായി വേദിയിലേക്ക് ക്ഷണിച്ചത്. മധ്യപ്രദേശിലെ ഇന്‍ഡോറിൽനിന്നുള്ള ജയദീപ് കർണിക് എന്ന മാധ്യമപ്രവർത്തകനാണ് രാംദേവിനെ നേരിട്ടത്.

ഗുസ്തി പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുള്ള ആളായിരുന്നു മാധ്യമപ്രവർത്തകന്‍. എന്നാൽ ഈ കാര്യം ബാബ രാംദേവിന് അറിയില്ലായിരുന്നു. മത്സരത്തിനിടയിൽ ഒരു ഘട്ടത്തിൽ ജയദീപിനെ തറയിൽ വീഴ്ത്താൻ രാംദേവിന് സാധിച്ചെങ്കിലും ഉടൻ തന്നെ ജയദീപ് മേൽക്കൈ തിരിച്ചുപിടിക്കുകയും ശക്തമായി തിരിച്ചടിക്കുകയും ചെയ്തു.

ENGLISH SUMMARY:

Baba Ramdev's wrestling match with a journalist has gone viral. The match took place during a media event where Ramdev challenged the journalist to a wrestling match.