TOPICS COVERED

വിവാഹത്തിന് ഗ്രാമം മുഴുവന്‍ വരണമെന്നായിരുന്നു സോനാലി ചോക്സിയുടെ ആഗ്രഹം. എന്നാല്‍ ഇരുവരുടെയും വിവാഹം ലോകം മുഴുവന്‍ കണ്ടു. മധ്യപ്രദേശില്‍ നിന്നുള്ള ഋഷഭ് രജ്പുതിന്‍റെയും സോനാലി ചോക്സിയുടെയും വിവാഹ ദൃശ്യങ്ങള്‍ ഈയിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇരുവരുടെയും നിറത്തെ ട്രോളിയുള്ള അനാവശ്യ കമന്‍റുകളാണ് വിഡിയോ പ്രചരിക്കാന്‍ കാരണം. ആരോപണങ്ങളോട് സംസാരിക്കുകയാണ് ഇരുവരും. 

വിവാഹ സമയത്ത് എടുത്ത വിഡിയോ നവംബര്‍ 25 നാണ് സഹോദരി സോഷ്യല്‍ മീഡിയയില്‍ അപ്‍ലോഡ് ചെയ്തത്. രണ്ട് ദിവസത്തിനത്തിനുള്ളില്‍ വിഡിയോ വൈറലായി. ട്രോള്‍ വിഡിയോകള്‍ വാട്സാപ്പില്‍ ലഭിച്ച വിവരം അയല്‍ക്കാരാണ് അറിയിച്ചതെന്ന് ഋഷഭ് പറഞ്ഞു. 'പലരും കളിയാക്കി, മീം ആയി ഉപയോഗിച്ചു. അത് നമ്മുടെ നിമിഷമാണ് വര്‍ഷങ്ങളായി കാത്തിരുന്ന നിമിഷം. ആദ്യം ഞെട്ടിപോയി. കാരണം നമ്മള്‍ ഒന്നിച്ചുള്ളപ്പോള്‍ ആരും തൊലിയുടെ നിറത്തെ പറ്റി താരരമ്യം ചെയ്ത് സംസാരിച്ചിട്ടില്ല' എന്നാണ് ഋഷഭിന്‍റെ വാക്കുകള്‍. 

പണം മോഹിച്ച് വിവാഹം കഴിച്ചതാണെന്ന് പറഞ്ഞു. ഇത് വല്ലാത്ത ബുദ്ധിമുട്ടായെന്ന് സോനാലി പറഞ്ഞു. എനിക്ക് ധാരളം പണുമള്ളത് കൊണ്ടാണ് വിവാഹം കഴിച്ചതെന്ന് ചിലര്‍ പറഞ്ഞു. സര്‍ക്കാര്‍ ജോലി. രാഷ്ട്രീയക്കാരന്‍റെ മകന്‍, അഞ്ചു പെട്രോള്‍ പമ്പിന്‍റെ ഉടമ. പക്ഷേ സ്വകാര്യ കമ്പനിയില്‍ ജോലിക്കാരനാണ് ഋഷഭ്. വിവാഹത്തിലേക്ക് എത്തിയത് 11 വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ്. 

2014 ല്‍ കോളജ് പഠനകാലത്താണ് ഇരുവരും കാണുന്നത്. കോളേജില്‍ സുവോളജി ക്ലാസില്‍ ഒന്നിച്ചാണ് പഠിച്ചത്. 2015 ല്‍ പ്രണയം ആദ്യം തുറന്നു പറയുന്നത് ഋഷഭ്. 30 സെക്കന്‍ഡ് വിഡിയോയില്‍ കാണുന്നതൊന്നുമല്ലെന്നും 11 വര്‍ഷത്തെ ജീവിതമാണ് പറയാനുള്ളതെന്നും ഇരുവരും സാക്ഷ്യപ്പെടുത്തുന്നു. 

ഓരോ മേഖലയിലും ഓരോ കാലാവസ്ഥയാണ്. സ്കിന്‍ കളറും മാറും. എന്തുകൊണ്ടാണ് അത് അംഗീകരിക്കാന്‍ സാധിക്കാത്തത്. വെളുത്ത നിറമുള്ളവര്‍ക്ക് സ്ത്രീകളോട് മോശമായി പെരുമാറില്ലേ. ഒരാളെ നിറം കൊണ്ട് എങ്ങനെ ജഡ്ജ് ചെയ്യും എന്നാണ് സോനാലി ചോദിക്കുന്നത്. 

ENGLISH SUMMARY:

The wedding video of Rishabh Rajput and Sonali Choksey from Madhya Pradesh went viral, but the couple faced severe trolling and online abuse over their differing skin tones. In an interview, the couple, who were 11 years in love, condemned the comments, with Sonali questioning why people judge character based on colour, debunking rumours that Rishabh married her for wealth and status.