പ്ലാറ്റ്ഫോമില്‍ കിടന്നുറങ്ങുകയായിരുന്ന യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച് റെയില്‍വെ ജീവനക്കാരന്‍. മധ്യപ്രദേശിലെ ഉജ്ജയിനിലെ നഗ്ദ റെയില്‍വെ സ്റ്റേഷനിലാണ് റെയില്‍വേ പൊലീസ് കോണ്‍സ്റ്റബിളിന്‍റെ ക്രൂരത. ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ ബാഗുമായി കിടന്നുറങ്ങിയ യുവാവിനാണ് മര്‍ദ്ദനമേറ്റത്.
സിവില്‍ വസ്ത്രത്തിലെത്തിയ കോണ്‍സ്റ്റബിള്‍ മാന്‍സിങ് യുവാവിന് അടുത്തെത്തുകയും മര്‍ദ്ദിക്കുകയായിരുന്നു. തൊട്ടടുത്ത പ്ലാറ്റ്ഫോമിലെത്തിയ ട്രെയിനിലെ യാത്രക്കാരനാണ് വിഡിയോ പകര്‍ത്തിയത്. വിഡിയോ വൈറലായതോടെ പൊലീസുദ്യോഗസ്ഥനെതിരെ നടപടി വന്നു.
യുവാവിനെ അടിക്കുകയും നിലത്തിട്ട് വലിക്കുകയും ചവിട്ടുകയും ചെയ്യുന്നതാണ് വിഡിയോയിലുള്ളത്. മര്‍ദ്ദനമേറ്റ യുവാവ് ബാഗും സാധനങ്ങളുമായി കരഞ്ഞുകൊണ്ട് പ്ലാറ്റ്ഫോമില്‍ നിന്നും പോകുന്നതും വിഡിയോയിലുണ്ട്. മദ്യപിച്ചാണ് യുവാവ് പ്ലാറ്റ്ഫോമിലെത്തിയതെന്നും തന്നെ ചീത്തവിളിച്ചതിനാലാണ് മര്‍ദ്ദിച്ചതെന്നുമാണ് മാന്‍സിങിന്‍റെ വാദം. വിശദീകരണം നിലനില്‍ക്കാത്തതിനാല്‍ ഇയാളെ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു.