TOPICS COVERED

രാജസ്ഥാനിലെ പ്രശസ്തമായ പുഷ്കർ മൃഗമേളയിൽ 21 കോടി രൂപ വിലമതിക്കുന്ന പോത്ത് ചത്തു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കൃത്യമായ സമയത്ത് ചികിത്സ ലഭിക്കാതെ പോത്ത് നിലത്ത് വീണ് ജീവൻ പോകുകയായിരുന്നു എന്ന് മേളയ്‌ക്കെത്തിയവർ പറഞ്ഞു. അടിയന്തര ചികിത്സ നൽകാൻ ഡോക്ടർമാർ പരമാവധി ശ്രമിച്ചിട്ടും അമിതഭാരവും ആരോഗ്യനില വഷളായതും കാരണം പോത്തിനെ രക്ഷിക്കാൻ കഴിഞ്ഞില്ല.

പുഷ്കർ മൃഗമേളയിലെ സ്റ്റാറായിരുന്നു ഈ പോത്ത്. പോത്തിന്റെ ഭാരം കൂട്ടാനും സൗന്ദര്യം വർധിപ്പിക്കാനും കൂടുതൽ ബീജം പുറത്തെടുക്കാനും ഉടമകൾ അമിതമായി ഭക്ഷണവും മരുന്നുകളും നൽകിയെന്ന് ആരോപണമുണ്ട്. കൂടുതൽ ആന്റിബയോട്ടിക്കുകളും വളർച്ചാ ഹോർമോണുകളും പോത്തിന്റെ മരണത്തിന് കാരണമായെന്നും റിപ്പോർട്ടുകളുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഒട്ടകങ്ങളും കന്നുകാലികളുമാണ് മേളയിൽ എത്തുന്നത്.

ENGLISH SUMMARY:

Pushkar Animal Fair witnesses the tragic death of a buffalo worth 21 crore rupees due to health complications. The animal reportedly collapsed and died due to lack of timely medical attention and alleged overfeeding, raising concerns about animal welfare.