ഇന്ത്യ സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് പാകിസ്താന്‍ നേരിടുന്നത് വന്‍ കാര്‍ഷിക പ്രതിസന്ധി. പാകിസ്താനിലെ 80% കൃഷിയും നാശത്തിന്റെ വക്കിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
പാകിസ്താനിലെ 80 ശതമാനം കൃഷിയും നാശത്തിന്റെ വക്കിലാണെന്ന് ‘ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസി’ന്റെ 2025-ലെ പരിസ്ഥിതി ആഘാത റിപ്പോർട്ടിൽ പറയുന്നു. നിലവിൽ സിന്ധുനദിയിലെ പാകിസ്താന്റെ അണക്കെട്ടുകൾക്ക് 30 ദിവസത്തെ ജലംമാത്രമേ സംഭരിക്കാൻ കഴിയൂ. നദികളുടെ ഒഴുക്ക് പൂർണമായി തടയാൻ പരിമിതികളുണ്ടെങ്കിലും ചെറിയ തടസ്സങ്ങൾ പോലും പാകിസ്താന്റെ കാർഷികമേഖലയിൽ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
പഹൽഗാം ഭീകരാക്രമണത്തിനുള്ള മറുപടിയായിട്ടാണ് സിന്ധുനദീജല ഉടമ്പടി ഇന്ത്യ താത്കാലികമായി മരവിപ്പിച്ചത്. സിന്ധു നദീജല കരാര്‍ ഇന്ത്യ മരവിപ്പിച്ചതിന്റെ ഫലമായി പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ ജലക്ഷാമം രൂക്ഷമാണെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു.