ai image generator

TOPICS COVERED

മക്കളുടെ വിവാഹ നിശ്ചയത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രതിശ്രുത വരന്‍റെ അമ്മയും വധുവിന്‍റെ പിതാവും ഒളിച്ചോടി. മധ്യപ്രദേശിലെ ഉജ്ജ്വയിനിയിലാണ് സംഭവം. അമ്മയെ കാണാനില്ലെന്ന് കാണിച്ച് യുവാവ് കഴിഞ്ഞ ദിവസം കേസ് കൊടുത്തിരുന്നു. പിന്നാലെ പൊലീസ് നടത്തിയ പരിശോധനയിലാണ് സ്ത്രീയെ പൊലീസ് ചിക്ലി ഗ്രാമത്തില്‍ നിന്നും കണ്ടെത്തിയത്.

60 വയസ് പ്രായം തോന്നിക്കുന്ന ഒരു കര്‍ഷകനൊപ്പമാണ് അവരെ ചിക്ലി ഗ്രാമത്തില്‍ നിന്ന് കണ്ടെത്തിയത്. ഈ കര്‍ഷകന്‍ യുവാവ് വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയുടെ പിതാവാണെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. മക്കളുടെ വിവാഹ ഒരുക്കങ്ങളുടെ ഭാഗമായുള്ള കണ്ടുമുട്ടലിലാണ് ഇരുവരും പ്രണയത്തിലാകുന്നത്.

ഭര്‍ത്താവിനെയും രണ്ടുമക്കളെയും ഉപേക്ഷിച്ച പോയ ആ സ്ത്രീ ഇനി തിരിച്ചു വരാന്‍ ആഗ്രഹമില്ലെന്നും അയാള്‍ക്കൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്നും അറിയിച്ചതായി പൊലീസ് പറഞ്ഞു.

ENGLISH SUMMARY:

Elopement news is shocking and unexpected. The incident involves the bridegroom's mother and the bride's father eloping, leading to the cancellation of the wedding and creating a viral sensation.