TOPICS COVERED

ഇന്ത്യ– യു.എസ്. പ്രതിരോധ സഹകരണത്തില്‍ നിര്‍ണായക ചുവടുവയ്പ്പ്. 10 വര്‍ഷത്തേക്കുള്ള പദ്ധതിയുടെ ചട്ടക്കൂടില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും യു.എസ്. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്തും ക്വാലലംപുരില്‍ നടന്ന കൂടിക്കാഴ്ചയില്‍ ആണ് ധാരണാപത്രം കൈമാറിയത്.

ഇന്ത്യ– യു.എസ്. പ്രതിരോധ സഹകരണത്തിന് പുതിയ ദിശാബോധം നല്‍കുന്നതാണ് ധാരണാപത്രം. ഏകോപനം, വിവര കൈമാറ്റം, സാങ്കേതിക വിദ്യ  സഹകരണം എന്നിവ പദ്ധതിയുടെ ഭാഗമാണ്. ഇന്ത്യ– യു.എസ് ഉഭയകക്ഷി ബന്ധത്തില്‍ നാഴികക്കല്ലാണ്  ഇതെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു

മുന്‍പില്ലാത്ത വിധം ശക്തമാണ് പ്രതിരോധ രംഗത്തെ ഇന്ത്യ– യു.എസ് സഹകരണമെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും പ്രതികരിച്ചു. ആസിയാന്‍ ഉച്ചകോടിക്കിടെയാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ യു.എസ്. വിദേശകാര്യ സെക്രട്ടറി മാര്‍കോ റൂബിയോയുമായി ഉഭയകക്ഷി ചര്‍ച്ച നടത്തിയിരുന്നു.

ENGLISH SUMMARY:

India US defense cooperation is significantly strengthened with a new 10-year framework. This agreement enhances coordination, information sharing, and technology cooperation between the two nations.