sonika-yadav

TOPICS COVERED

ആന്ധ്രാപ്രദേശിൽ നടന്ന ഓൾ ഇന്ത്യ പോലീസ് വെയ്റ്റ്‌ലിഫ്റ്റിംഗ് മല്‍സരം നടക്കുകയാണ്. മല്‍സരം നടക്കുമ്പോള്‍ കാണികളുടെ ഹൃദയം കീഴക്കിയത് ഒന്നാം സ്ഥാനക്കാരിയോ രണ്ടാം സ്ഥാനക്കാരിയോ അല്ല. മൂന്നാം സ്ഥാനത്ത് എത്തി വെങ്കല മെഡല്‍ നേടിയ സോണികയാണ്. കാരണം ഏഴു മാസം ഗര്‍ഭാവസ്ഥയിയിലാണ് വനിതാ കോൺസ്റ്റബിൾ സോണിക യാദവ് 145 കിലോ ഉയര്‍ത്തിയത്. 

കഴിഞ്ഞ മെയ് മാസത്തിലാണ് താന്‍ ഗര്‍ഭിണിയാണെന്ന് സോണിക അറിഞ്ഞത്. ഇതോടെ പരിശീലനം നിര്‍ത്തുമെന്ന് പലരും കരുതി. എന്നാല്‍ മല്‍സരിക്കാന്‍ തന്നെയായിരുന്നു സോണികയുടെ തീരുമാനം. ആ നിശ്വയദാര്‍ഢ്യത്തിന് മുന്നില്‍ ശരീരവും വഴങ്ങി. ഡോക്ടറുെടെ ഉപദേശം കൂടി സ്വീകരിച്ച് ഭാരോദ്വഹനം തുടര്‍ന്നു. 

ചാമ്പ്യൻഷിപ്പിലെത്തിയ സോണികയുടെ നിറവയര്‍ ആദ്യം ആരും കണ്ടിരുന്നില്ല. അയഞ്ഞ വസ്ത്രങ്ങളാണ് പൊലീസ് ഉദ്യോഗസ്ഥ ധരിച്ചത്. 

ബെഞ്ച് പ്രസ്സിനുശേഷം ഭർത്താവ് അവരെ സഹായിക്കാൻ വന്നപ്പോഴും, ആരും അസാധാരണമായി ഒന്നും കണ്ടില്ല. എന്നാല്‍ അവസാന ഡെഡ്‌ലിഫ്റ്റിലാണ് സോണിക ഗര്‍ഭിണിയാണെന്ന് മറ്റുള്ളവര്‍ കണ്ടത്. വെയ്റ്റ് ലിഫ്റ്റിന് ശേഷം മറ്റാര്‍ക്കും ലഭിക്കാത്ത കരഘോഷമാണ് സോണികക്ക് ലഭിച്ചത്. വിവിധ പോലീസ് യൂണിറ്റുകളിൽ നിന്നുള്ള വനിതാ ഉദ്യോഗസ്ഥർ അവരുടെ ചുറ്റും കൂടി അഭിനന്ദിച്ചു. 2014 ബാച്ച് ഓഫീസറായ സോണിക നിലവിൽ കമ്മ്യൂണിറ്റി പോലീസിങ് സെല്ലിലാണ് സേവനമനുഷ്ഠിക്കുന്നത്.

ENGLISH SUMMARY:

Weightlifting champion Sonika Yadav wins hearts by lifting 145 kg while seven months pregnant. Her determination and doctor's guidance allowed her to compete and inspire others at the All India Police Weightlifting Championship.