റീച്ചിന് വേണ്ടി അതിരുകടന്ന സാഹസവുമായി യുവതി. ഓടിക്കൊണ്ടിരിക്കുന്ന സ്കോർപ്പിയോയുടെ ബോണറ്റിൽ ഇരുന്നുകൊണ്ട് പടക്കം പൊട്ടിക്കുകയാണ് യുവതി. പൂനെയിലാണ് ഏറെ വിമർശനങ്ങൾക്കിടയാക്കിയ ഈ സംഭവം. കാറിന്‍റെ റൂഫിൽ പടക്കം സെറ്റ് ചെയ്തിരിക്കുകയായിരുന്നു. അതേ കാറിന്‍റെ ബോണറ്റിൽ ഒരു സ്ത്രീ ഇരിക്കുന്നതും പുറകിൽ നിന്നും പടക്കം പൊട്ടുന്നതും വിഡിയോയിൽ കാണാം.
പൊതു റോഡിലാണ് ഇത്തരമൊരു സാഹസത്തിന് യുവതി മുതിർന്നത്. സ്കോർപിയോ ക്ലാസിക്കിന് മുന്നിലുള്ള മറ്റൊരു വാഹനം വീഡിയോ റെക്കോർഡുചെയ്യുകയായിരുന്നു. പടക്കം പൊട്ടുന്നതും അത് റോഡിൽ എല്ലായിടത്തും വീഴുകയും ചെയ്യുന്നുണ്ട്. ഈ സമയം മറ്റ് വാഹനങ്ങളും റോഡിലൂടെ കടന്നു പോകുന്നുണ്ടായിരുന്നു. വിഡിയോ വൈറലായതോടെ ഇവർക്കതിരെ നടപടിയെടുക്കണമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.