TOPICS COVERED

ദീപാവലി മൂഡിലേക്ക് കടന്ന് ചെന്നൈ നഗരം. ഐലന്‍ഡ് ഗ്രൗണ്ടില്‍ പടക്ക വില്‍പ്പന പൊടിപൊടിക്കുകയാണ്. ഹെലികോപ്റ്റര്‍ മുതല്‍ കാര്‍ വരെ വെറൈറ്റി പടക്കങ്ങളുണ്ട് ഇക്കുറി വിപണിയില്‍.

തീ കൊടുത്താല്‍ പറക്കുന്ന ഹെലികോപ്റ്റര്‍, സെല്‍ഫി സ്റ്റിക്, ബട്ടര്‍ഫ്ലൈ, ഫൊട്ടോ ഫ്ലാഷ്, വണ്ടര്‍ ത്രോ തുടങ്ങി മൊത്തം വെറൈറ്റിയാണ് ഇക്കുറി. റേസ് കാറും എന്തിന് ഓസ്കറും വരെ ഇത്തവണത്തെ പടക്ക വിപണിയിലുണ്ട്. കുട്ടികളെ കൂടി ആകര്‍ഷിക്കുന്ന പടക്കങ്ങളാണ് ഇത്തവണ.

പടക്കങ്ങളുടെ ബോക്സുകള്‍ക്കാണ് ആവശ്യക്കാരേറെ. 16 ഇനങ്ങളുള്ള ബോക്സിന് 450 രൂപയാണ് വില. 51 ഇനം പടക്കങ്ങളുള്ള വലിയ ബോക്സിന് 2500 രൂപ വില വരും. ഉയര്‍ന്ന് പൊങ്ങി വര്‍ണവിസ്മയം തീര്‍ക്കുന്ന റോക്കറ്റുകളാണ് മറ്റൊരു പ്രധാന ഇനം. 

100 രൂപ മുതല്‍ പതിനായിരം രൂപ വരെയാണ് വില.  വില്‍പ്പനയ്ക്ക് മഴ വില്ലനാകില്ലെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍.

ENGLISH SUMMARY:

Diwali in Chennai is in full swing, with vibrant firework sales at Island Grounds. The market offers a variety of crackers, hoping rain won't dampen sales