ഫോണ്‍ മോഷണമെങ്ങനെയെന്ന് യാത്രക്കാരിയായ യുവതിയെ ബോധ്യപ്പെടുത്തിയ പൊലീസുകാരന്‍റെ വിഡിയോയാണ് ഇപ്പോള്‍ സൈബറിടത്ത് വൈറല്‍. ട്രെയിനിന്‍റെ വിന്‍ഡോ സീറ്റില്‍ ഇരിക്കുന്ന യുവതി, ഫോണ്‍ പുറത്തേയ്ക്ക് പിടിച്ചിരുന്നപ്പോള്‍ ഒരു പൊലീസുകാരൻ വിൻഡോയിലൂടെ സ്ത്രീയുടെ ഫോൺ തട്ടിപ്പറിക്കുന്നത് വീഡിയോയിൽ കാണാം. യുവതി ആകെ അമ്പരന്നുപോവുകയും പരിഭ്രമിക്കുകയും ചെയ്യുന്നുണ്ട്. പിന്നാലെ, തന്‍റെ ഫോൺ തട്ടിപ്പറിച്ചത് പൊലീസാണ് എന്ന് അവർക്ക് മനസിലാവുന്നു. പൊലീസുകാരൻ അവരോട് കാര്യം പറഞ്ഞ് മനസിലാക്കുന്നതും കാണാം.
ഒരിക്കലും പുറത്തേയ്ക്ക് ഫോണ്‍ പിടിച്ചിരിക്കരുതെന്നും കള്ളന്‍മാരുടെ ശല്യമുണ്ടെന്നും പൊലീസ് പറയുന്നു. കൃത്യമായ ഒരു സന്ദേശമാണ് ഈ പൊലീസുദ്യോഗസ്ഥൻ ഇതുവഴി നൽകുന്നതെന്നാണ് കമന്‍റുകള്‍. പൊലീസുകാരൻ ചെയ്തത് ഒരു നല്ല കാര്യമാണ് എന്നും ഇത്തരം ബോധവൽക്കരണം ആവശ്യമാണ് എന്നും ആളുകൾ പറയുന്നു