TOPICS COVERED

രാജ്യത്തിന്റെ സാമൂഹിക-രാഷ്ട്രീയ മണ്ഡലത്തിൽ കഴിഞ്ഞ ഒരു നൂറ്റാണ്ടായി ആഴത്തിൽ സ്വാധീനം ചെലുത്തിയ പ്രസ്ഥാനമാണ് ആർഎസ്എസ്. ഇന്ന് രാജ്യത്തിന്റെ ഭരണരംഗത്തും നയരൂപീകരണത്തിലും ആർഎസ്എസിനുള്ള സ്വാധീനം ചെറുതല്ല. ശതാബ്ദി പിന്നിടുമ്പോള്‍ മുൻകാല നിലപാടുകളിൽ നിന്ന് സംഘടന അയയുന്നതും കണ്ടു

ഹിന്ദു ഐക്യമെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ആര്‍.എസ്.എസ്. 100 വര്‍ഷം പിന്നിടുമ്പോള്‍ ഹിന്ദുവെന്നാല്‍ എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളുന്നവര്‍ എന്ന വ്യാഖ്യാനത്തിലേക്ക് എത്തിയിരിക്കുന്നു. തീവ്രനിലപാടുകളുടെ പേരില്‍ പഴികേട്ട സംഘടന വിശാലകാഴ്ചപ്പാടുകളുടെ വക്താക്കളാകുന്നതും കണ്ടു. എല്ലാ പള്ളികളുടെയും അടിയില്‍ ശിവലിംഗം തേടിപ്പോകേണ്ടെന്ന് പറഞ്ഞത് സര്‍സംഘചാലക് മോഹന്‍ ഭാഗവത് ആണ്. ഗ്യാന്‍വാപി മസ്ജിദ് തര്‍ക്കത്തിലും മൃദുസമീപനമായിരുന്നു. വിശാലചിന്താഗതി പ്രകടിപ്പിക്കുമ്പോഴും വിവാദങ്ങള്‍ ബാക്കിവക്കുന്നുണ്ട്. ഹിന്ദു കുടുംബത്തില്‍ മൂന്നു കുട്ടികള്‍ വേണമെന്ന പ്രസ്താവന ഉദാഹരണം. 

സംഘടനയ്ക്ക് അതീതരാകുന്നവരെ അടക്കിനിര്‍ത്താനുള്ള വഴികളുമറിയാം ആര്‍.എസ്.എസിന്. എഴുപത്തിയഞ്ചാം വയസില്‍ നരേന്ദ്രമോദി വിരമിക്കണമെന്ന പരോക്ഷ സന്ദേശം നല്‍കിയും പിന്നീടത് തിരുത്തിയതും യാദൃശ്ചികമല്ല. നേതാവിനപ്പുറമാണ് സംഘടനയെന്ന് ആര്‍.എസ്.എസ്. പ്രവര്‍ത്തിച്ചുകാണിക്കുന്നു. 

മഹാരാഷ്ട്ര ഹരിയാന തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി. നേടിയ വിജയത്തിന് പിന്നില്‍ ആര്‍.എസ്.എസിന്‍റെ നിശബ്ദ പ്രവര്‍ത്തനമുണ്ട്. ‌ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍ കാലത്തിനൊപ്പം മാറുകയാണ് ആര്‍.എസ്.എസ്. സാങ്കേതിക വിദ്യയുടെ വളർച്ചയും മാറുന്ന സാമൂഹിക സാഹചര്യങ്ങളും ഉള്‍ക്കൊണ്ടുള്ള പ്രവര്‍ത്തന ശൈലിയിലേക്ക് സംഘടന എത്തിക്കഴിഞ്ഞു.  

ENGLISH SUMMARY:

RSS: A Century of Influence is the main focus keyword. The Rashtriya Swayamsevak Sangh (RSS) has significantly impacted India's socio-political landscape for a century, adapting its strategies while remaining influential in governance and policy-making.