നവരാത്രി ആഘോഷങ്ങളുടെ നിറവിലാണ് മുംബൈ മഹാനഗരം. ദുർഗാദേവിയുടെ അനുഗ്രഹം തേടി, ദുർഗാഷ്ടമി ദിനത്തിൽ വിപുലമായ പൂജകളും ചടങ്ങുകളുമാണ് നടക്കുന്നത്. മനംമയക്കുന്ന താളത്തിനൊത്ത് ചുവടുവെക്കുന്ന ഗർബ നൃത്തം നവരാത്രിയെ സജീവമാക്കുന്നു.
ഗ്ലാമറും പാരമ്പര്യവും ഭക്തിയും ചേർന്നുള്ള ആഘോഷമാണ് മുംബൈയിലേത്. നവരാത്രി ആഘോഷവേളയിൽ ദുർഗാദേവിയുടെ എല്ലാ ക്ഷേത്രങ്ങളും മനോഹരങ്ങളായ പൂക്കൾകൊണ്ടും, ഇലകൾകൊണ്ടും അലങ്കരിക്കുന്നു. ദുർഗ ദേവിയെ സർവാഭരണവിഭൂഷിതയായി ഒരുക്കുന്നു. ചൈതന്യം തുളുമ്പുന്ന വിഗ്രഹം ആരെയും വിസ്മയിപ്പിക്കുന്ന കാഴ്ചയാണ്.
ജാതിമത വ്യത്യാസമില്ലാതെയാണ് ആഘോഷം നടത്തുന്നത്. നഗരവാസികളുടെ ഐക്യവും സാഹോദര്യവും പ്രകടമാകുന്ന സന്ദര്‍ഭങ്ങളാണിത്. പരമ്പരാഗതരീതിയിലുള്ള ഡണ്ഡിയ വടികളും കൈയിലേന്തിയുള്ള ഗര്‍ബ നൃത്തച്ചുവടുകള്‍ ഏറെ ആകര്‍ഷകമാണ്. ബോളിവുഡ് സ്റ്റൈൽ ഗർബ നൃത്തത്തിന്‍റെ രാത്രികളും സെലിബ്രിറ്റികളാൽ നിറഞ്ഞ ദുർഗ പൂജയുമെല്ലാം മുംബൈയ്ക്ക്.