പ്രതിരോധമന്ത്രാലയത്തില്‍ ഒത്തുകൂടി 1965ലെ യുദ്ധവീരന്‍മാര്‍. ഇന്ത്യ-പാക് യുദ്ധവിജയത്തിന്‍റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായിരുന്നു ഒത്തുചേരല്‍. മുന്‍ സൈനിക ഉദ്യോഗസ്ഥരെ നന്ദിയോടെ ഓര്‍ക്കുന്നതായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.
ബ്രിഗേഡിയര്‍ വികാസ് ലാലിന് അഭിമാന മുഹൂര്‍ത്തമായിരുന്നു ഇന്നലെ. 1965ലെ ഇന്ത്യ - പാക് യുദ്ധത്തിന്‍റെ ഓര്‍മകള്‍ പിതാവ്, റിട്ടയേര്‍ഡ് കേണല്‍ ബന്‍സിലാല്‍ പങ്കുവച്ചപ്പോള്‍ ഭാഗമാകാന്‍ കഴിയുന്നതിലെ സന്തോഷം. ആക്രമണമാണ് മികച്ച പ്രതിരോധമെന്ന് പാക്കിസ്ഥാന് 1965ലെ യുദ്ധത്തില്‍ ബോധ്യപ്പെടുത്തി കൊടുത്തെന്ന് റിട്ടയേര്‍ഡ് കേണല്‍ ബന്‍സിലാല്‍.
പ്രതിരോധമന്ത്രാലയം സ്ഥിതി ചെയ്യുന്ന സൗത്ത് ബ്ലോക്കില്‍ മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ക്ക് 1965ലെ യുദ്ധവിജയത്തെക്കുറിച്ച് പങ്കുവയ്ക്കാന്‍ ഒട്ടേറെയുണ്ട്. മലയാളിയും റിട്ടയേര്‍ഡ് ലഫ്. ജനറലുമായ സതീഷ് കെ.നമ്പ്യാരും വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി.