ലിങ്ക്ഡ്ഇൻ പ്രൊഫൈലുകളില്‍ വലിയ വലിയ പദവികള്‍ ചേര്‍ക്കുന്ന കാലത്ത് വ്യത്യസ്തമായൊരു പദവി കൊടുത്ത് വൈറലായിരിക്കുകയാണ് യുവാവ്. നോയിഡയില്‍ നിന്നുള്ള യുവാവാണ് തന്‍റെ പ്രഫഷനല്‍ പദവിയുടെ സ്ഥാനത്ത് 'ഭാര്യയുടെ സഹായി' എന്ന് ചേര്‍ത്തിരിക്കുന്നത്.
ഓട്ടോമൊബൈൽ മേഖലയിൽ തലപ്പത്ത് പ്രവർത്തിച്ചിരുന്ന അനിൽ ബവേജ തന്റെ നിലവിലെ ജോലി പദവിയായാണ് ഇങ്ങനെ നല്‍കിയിരിക്കുന്നത്. വൈകാതെ അനിലിന്‍റെ ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ആയിരക്കണക്കിന് ആളുകളാണ് പോസ്റ്റ് കണ്ടിരിക്കുന്നത്.
ലിങ്ക്ഡ്ഇൻ പ്രൊഫൈൽ പ്രകാരം, ഹോണ്ട കാർസ് ഇന്ത്യയില്‍ 16 വർഷത്തിലധികം പ്രവർത്തിച്ചിട്ടുള്ള അനില്‍, മാർക്കറ്റിങ് ആൻഡ് സ്ട്രാറ്റജി ഓപ്പറേറ്റിങ് ഹെഡ് വരെയായിരുന്നു. പിന്നീട് മറ്റൊരു ഓട്ടോമൊബൈൽ കമ്പനിയിൽ ജനറൽ മാനേജറായും പ്രവര്‍ത്തിച്ചു. 2023 ഓഗസ്റ്റില്‍ കോര്‍പ്പറേറ്റ് ജോലികളില്‍ നിന്നെല്ലാം മാറി സ്വന്തമായൊരു പദവി ഏറ്റെടുത്തു. കൺസൾട്ടന്‍റെന്നൊക്കെ വയ്ക്കാന്‍ കഴിയുന്ന കരിയര്‍ ഹിസ്റ്ററിയായിട്ടും 'ഭാര്യയുടെ സഹായി' എന്ന പ്രത്യേക പദവിയാണ് അനിലിനെ ആകര്‍ഷിച്ചത്.
അനില്‍ വലിയ മനുഷ്യനാണെന്നാണ് വൈറല്‍ പോസ്റ്റിന് ചുവടെ നിരവധിപ്പേര്‍ കുറിച്ചത്. ഇതുപോലെയുള്ള സത്യസന്ധരായ പുരുഷന്‍മാരെ ഞങ്ങള്‍ക്കിഷ്ടമാണെന്നാണ് മറ്റൊരാളും എഴുതി. ഇതിനിടെ അനിലിന്‍റെ പ്രൊഫൈലിന്‍റെ സ്ക്രീന്‍ഷോട്ട് ആരോ റെഡ്ഡിറ്റിലും പങ്കുവച്ചു. ഇതും വൈറലായിക്കൊണ്ടിരിക്കുകയാണ്.