TOPICS COVERED

മുംബൈ സീവുഡ്സിലെ എൽ.ആൻഡ്.ടി റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ വർണ്ണാഭമായ ഓണാഘോഷം സംഘടിപ്പിച്ചു. 150-ഓളം കുടുംബങ്ങൾ പങ്കെടുത്ത പരിപാടിയിൽ മഹാബലിയും ചെണ്ടമേളവും കൈകൊട്ടിക്കളിയും അവിടുത്തെ ഇതരസംസ്ഥാനക്കാരുടെയും മനം കവർന്നു.

ഓണാഘോഷങ്ങളുടെ ഭാഗമായി വിവിധ കലാപരിപാടികളും അരങ്ങേറി. മലയാളികൾക്കൊപ്പം മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവരും ആഘോഷത്തിൽ പങ്കെടുത്തത് ശ്രദ്ധേയമായി.

ENGLISH SUMMARY:

Onam celebration in Mumbai was a vibrant event organized by the L&T Residence Association in Seewoods. The celebration, featuring Mahabali, Chenda Melam, and Kaikottikkali, captivated around 150 families, including those from other states.