ഛത്തീസ്ഗഡിലെ ഗരിയാബന്ദിൽ സുരക്ഷാസേന 10 മാവോയിസ്റ്റുകളെ വധിച്ചു. കൊല്ലപ്പെട്ടവരിൽ മുതിർന്ന മാവോയിസ്റ്റ് കമാൻഡർ മൊദേം ബാലകൃഷ്ണ ഉൾപ്പെടുന്നതായും പൊലീസ് പറഞ്ഞു തലയ്ക്ക് 1 കോടി രൂപ വിലയിട്ടിട്ടുള്ള നേതാവാണ് സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ മൊദേം ബാലകൃഷ്ണ.
മൈൻപുർ പൊലീസ് സ്റ്റേഷനു കീഴിലെ വനമേഖലയിലാണ് മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടിയതെന്ന് റായ്പുർ റെയ്ഞ്ച് ഐജി അംരേഷ് മിശ്ര പറഞ്ഞു. സ്പെഷൽ ടാസ് ഫോഴ്സ്, കോബ്ര, സംസ്ഥാന പൊലീസ് എന്നിവരുടെ സംയുക്ത സംഘമാണ് ഓപ്പറേഷനിൽ പങ്കെടുത്തത്. സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.