സ്വാതന്ത്ര്യദിനാശംസയ്ക്ക് വിദ്വേഷ കമന്റുമായെത്തിയാള്‍ക്ക് വായടപ്പിക്കുന്ന മറുപടിയുമായി ഗാനരചയിതാവ് ജാവേദ് അക്തര്‍. 'നിന്‍റെ അപ്പനും അപ്പൂപ്പന്മാരും ബ്രിട്ടീഷുകാരന്‍റെ ഷൂ നക്കി നടന്നപ്പോള്‍ എന്‍റെ പൂര്‍വികര്‍ നാടിന്‍റെ സ്വാതന്ത്ര്യത്തിനുവേണ്ടി കാലാപാനിയില്‍ കിടന്നു മരിക്കുകയായിരുന്നു', എന്നായിരുന്നു ജാവേദ് അക്തറിന്‍റെ മറുപടി. സ്വാതന്ത്ര്യദിനാശംസ പങ്കുവെച്ചുള്ള കുറിപ്പിനു താഴെ, ജാവേദ് അക്തറിനോട് പാകിസ്ഥാന്‍റെ സ്വാതന്ത്ര്യദിനം ആഘോഷിക്കാനായിരുന്നു ഒരു എക്‌സ് യൂസറുടെ കമന്‍റ്

'മോനേ, നിന്‍റെ അപ്പനും അപ്പൂപ്പന്മാരും ബ്രിട്ടീഷുകാരന്‍റെ ഷൂ നക്കി നടന്നപ്പോള്‍ എന്‍റെ പൂര്‍വികര്‍ നാടിന്‍റെ സ്വാതന്ത്ര്യത്തിനുവേണ്ടി കാലാപാനിയില്‍ കിടന്നു മരിക്കുകയായിരുന്നു. തരത്തില്‍പ്പോയി കളിക്കെടാ...', എന്നായിരുന്നു ജാവേദ് അക്തറിന്‍റെ മറുപടി.

'എല്ലാ ഇന്ത്യന്‍ സഹോദരീ- സഹോദരന്‍മാര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍. സ്വാതന്ത്ര്യം തളികയില്‍വെച്ചു നീട്ടികിട്ടിയതല്ലെന്ന് നമുക്ക് മറക്കാതിരിക്കാം. സ്വാതന്ത്ര്യത്തിനായി ജയിലില്‍ പോയവരേയും തൂക്കുമരത്തിലേറിയവരേയും നമുക്ക് സ്മരിക്കുകയും ആദരിക്കുകയും ചെയ്യാം. അമൂല്യമായ ഈ സമ്മാനം ഒരിക്കലും നഷ്ടപ്പെടാതിരിക്കാന്‍ ശ്രമിക്കാം', എന്നായിരുന്നു ജാവേദ് അക്തറിന്‍റെ ആശംസ.

ENGLISH SUMMARY:

Javed Akhtar claps back at a troll with a powerful message on Independence Day. He reminds the user of his ancestors' sacrifices for the nation's freedom.