സ്വയംപര്യാപ്തതയിലൂന്നി പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിനപ്രസംഗം. യുവാക്കള്‍ക്കായി ഒരുലക്ഷംകോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. അടുത്ത തലമുറ GST പരിഷ്കാരം ദീപാവലിക്ക് ഉറപ്പുനല്‍കി. ഈ വര്‍ഷം അവസാനത്തോടെ മേഡ് ഇന്‍ ഇന്ത്യ ചിപ്പുകള്‍ എത്തുമെന്നും നരേന്ദ്രമോദി പറഞ്ഞു. പാക്കിസ്ഥാനെ കടന്നാക്രമിച്ച പ്രധാനമന്ത്രി ആണവ ബ്ലാക്മെയിലിങ് അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി. സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്നും മോദി ആവര്‍ത്തിച്ചു.