ഏഷ്യൻ സിംഹങ്ങളെ സംരക്ഷിക്കുന്നതിനായി ആരംഭിച്ച ഗുജറാത്തിലെ ഗിർ ദേശീയോദ്യാനം രാജ്യത്തിനാകെ അഭിമാനമായാണ് നില കൊള്ളുന്നത്. സിംഹത്തിന്‍റെ സാന്നിധ്യം കൂടാതെ മറ്റ് മൃഗങ്ങളുടെയും ആവാസകേന്ദ്രമാണിവിടം. കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലോടെ ഗിർ വനപ്രദേശങ്ങളിലേയും സൗരാഷ്ട്ര തീരദേശ മേഖലകളിലേയും സിംഹങ്ങളുടെ എണ്ണത്തിൽ വലിയ വർധനയാണ് ഉണ്ടായത്.
കാടിന്റെ രാജകീയ പ്രൗഢിയായി സിംഹങ്ങൾ കൽപിക്കപ്പെടുമ്പോൾ ഏഷ്യൻ സിംഹങ്ങളുടെ ലോകത്തിലെ ഏക വസതിയെന്ന നിലയിൽ ഗുജറാത്തും എന്നും അഭിമാനത്തോടെ നില കൊള്ളുകായണ്. 2023-ലെ വന്യജീവി സെൻസസ് പ്രകാരം, കുഞ്ഞുങ്ങൾ ഉൾപ്പെടെ 17 ഏഷ്യാറ്റിക് സിംഹങ്ങളുടെ സ്ഥിരമായ ജനസംഖ്യയും നിലനിൽക്കുന്നുണ്ട്. വരണ്ട ഇലപൊഴിയും വനങ്ങളും മുൾച്ചെടികളും ചേർന്ന ഭൂപ്രകൃതിയാണ് ഇവിടുത്തേത്.
തത്സമയ നിരീക്ഷണം റേഡിയോ കോളറുകൾ തുടങ്ങിയ സാങ്കേതിക വിദ്യയുടെ ഉപയോഗം, ആരോഗ്യപരിരക്ഷ, ആവാസവ്യവസ്ഥയുടെ കൃത്യമായ പരിപാലനം എന്നിവ പ്രയോജനപെടുത്തിയും, മനുഷ്യരും സിംഹങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ പരമാവധി കുറയ്ക്കുവാനുള്ള നടപടികളെടുത്തതുമാണ് ദേശീയോദ്യാനം ലോകത്തിന് മുന്നില്‍ മാതൃകയാകുന്നത്.
ഇക്കോ-ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ഗൈഡഡ് ജംഗിൾ സഫാരികൾ വനം വകുപ്പ് നടത്തുന്നുണ്ട് . മഴക്കാലത്ത് പച്ച പിടിച്ച് കിടക്കുന്ന ഇവിടം വേനൽക്കാലത്തോടെ ചാരനിറം പൂണ്ട് ഊഷരമായി തീരുന്നു. 2025 ലെ സിംഹ സെൻസസ് പ്രകാരം ഗുജറാത്തിൽ 891 ഏഷ്യാറ്റിക് സിംഹങ്ങളുണ്ട്.
ഗിർ സംരക്ഷിത മേഖലയ്ക്കു പുറത്തേക്കുള്ള സിംഹ ആവാസങ്ങൾ വികസിപ്പിക്കുന്നതിനായി പ്രധാനമന്ത്രി മുന്‍കൈയെടുത്ത് ആരംഭിച്ച ദേശീയ പദ്ധതി പ്രോജക്റ്റ് ലൈയൺ വിജയം കണ്ടിരുന്നു.