ഒരു രൂപയ്ക്ക് 4ജി സേവനങ്ങള്‍ നല്‍കുന്ന പ്ലാന്‍ അവതരിപ്പിച്ച് ബി.എസ്.എന്‍.എല്‍. പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കാനാണ് ഒരു മാസം വാലിഡിറ്റയുള്ള പ്ലാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈയിടെ ബി.എസ്.എന്‍.എല്‍ രാജ്യവ്യാപകമായി 4ജി സേവനം ആരംഭിച്ചിരുന്നു.
ഫ്രീഡം പ്ലാന്‍ എന്ന പേരിലുള്ള ഓഫറില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍/നാഷണല്‍ വോയ്‌സ് കോളുകള്‍, ദിവസേന 100 എസ്എംഎസ്, ദിവസേന 2ജിബി 4ജി ഡാറ്റ എന്നിവ ലഭിക്കും. ദിനംപ്രതിയുള്ള ഡാറ്റ ഉപയോഗിച്ച് തീര്‍ന്നാല്‍ 40കെബിപിഎസ് സ്പീഡിലേക്ക് ചുരുങ്ങും. പുതിയ സിം കാര്‍ഡ് എടുക്കുന്നവര്‍ക്കുള്ളതാണ് ഈ ഓഫര്‍. നിലവിലെ ഉപഭോക്താക്കള്‍ക്ക് റീചാര്‍ജിലൂടെ ഈ ഓഫര്‍ ലഭിക്കില്ല. ഓഗസ്റ്റ് 31 വരെയാണ് കാലാവധി. ബിഎസ്എന്‍എല്‍ റീട്ടെയില്‍ സ്റ്റോറില്‍ നിന്നും സേവന കേന്ദ്രങ്ങളില്‍ നിന്നും പുതിയ സിം ലഭിക്കും.
എതിരാളികളായ എയര്‍ടെല്‍, ജിയോ, വോഡാഫോണ്‍ എന്നിവയുടെ 379 രൂപ, 349 രൂപ, 399 രൂപ പ്ലാനുകള്‍ നല്‍കുന്ന സേവനങ്ങളാണ് ഒരു രൂപയ്ക്ക് ബി.എസ്.എന്‍.എല്‍ നല്‍കുന്നത്. നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് 347 രൂപയ്ക്ക് 54 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് വോയ്‌സ് , പ്രതിദിനം 2ജിബി 4ജി ഡാറ്റ, ദിവസേന 100 എസ്എംഎസ് ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും.
അതേസമയം, സ്വകാര്യ ടെലികോം കമ്പനികള്‍ 5ജി സേവനം കൂടി ഉപഭോക്താക്കളിലെത്തിക്കുന്നുണ്ട്. ബി.എസ്.എന്‍.എല്ലിന് 4ജി സേവനങ്ങള്‍ മാത്രമാമുള്ളത്.