പാമ്പിനെ പിടികൂടുന്നതിനിടെ സംഭവിക്കുന്ന അപകടങ്ങള്‍ സ്ഥിരം വിഡിയോകളായി പുറത്ത് വരാറുണ്ട്. അത്തരത്തിലുള്ള ഒരു വിഡിയോ ആണ് ഇപ്പോള്‍ സൈബറിടത്ത് വൈറല്‍. ഒരു സ്നേക്ക് റെസ്ക്യൂവറുടെ മുഖത്ത് പാമ്പ് കടിക്കുന്ന ഭയാനകമായ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഗ്രാമത്തിലെത്തിയ പെരുമ്പാമ്പിനെ പിടികൂടുന്നതിനിടെയായിരുന്നു അപകടം. ഏതാണ്ട് 40 സെക്കന്‍റോളം പാമ്പ് അയാളുടെ കവിളിൽ നിന്നും പിടിവിടാതിരുന്നു. ഒടുവില്‍ പാമ്പിന്‍റെ കഴുത്തിന് പിടിച്ചാണ് അതിന്‍റെ കടിയില്‍ നിന്നും റെസ്ക്യൂവര്‍ രക്ഷപ്പെട്ടത്.
സംഭവം എവിടെ എപ്പോൾ നടന്നതാണെന്ന് വ്യക്തമാക്കിയിട്ടില്ല. ദി റിയൽ ടാര്‍സന്‍ എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നാണ് വിഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഒരാൾ കൈയുറ ധരിച്ച് പാമ്പിന്‍റെ പിടികൂടാന്‍ ശ്രമിക്കുന്നിടത്താണ് വിഡിയോ ആരംഭിക്കുന്നത്. പെട്ടെന്ന് പാമ്പ് ഉയര്‍ന്നു ചാടി കടിക്കുകയായിരുന്നു. പാമ്പിന്‍റെ കടി കവിളില്‍ കിട്ടുകയും അത് പല്ലെടുക്കാന്‍ കൂട്ടാക്കാതിരിക്കുന്നതും കാണാം.