മൂർഖന്‍ പാമ്പിനെ കഴുത്തിൽ ചുറ്റി ഒരു ബൈക്ക് യാത്ര, പക്ഷെ ആ യാത്ര തുടങ്ങി നിമിഷങ്ങള്‍ക്കകം അതേ പാമ്പ് കൊത്തി ദാരുണാന്ത്യം. മധ്യപ്രദേശിലെ ഗുണ സ്വദേശി ദീപക് മഹാവർ ആണ് മരിച്ചത്. പാമ്പിനെ അശ്രദ്ധമായി കൈകാര്യം ചെയ്തതാണ് കടിയേൽക്കാനുള്ള കാരണം. വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും ദീപക് മഹാവർ മരിച്ചുവെന്നാണ് വിവരം.
ജെപി കോളജിലെ അധ്യാപകനായ ദീപക് സ്വന്തം നിലയില്‍ പാമ്പുപിടിത്തം പരിശീലിച്ചിരുന്നു. ഭര്‍ബാത്പുര ഗ്രാമത്തില്‍ നിന്നുമാണ് ഇയാള്‍ മൂര്‍ഖനെ പിടികൂടിയത് . പിടികൂടിയ മൂര്‍ഖനെ ചില്ലു കൂട്ടില്‍ അടച്ചു. വനത്തില്‍ വിടാനായിരുന്നു പദ്ധതി.
ആ സമയത്താണ് മകന്‍ പഠിക്കുന്ന സ്‌കൂളില്‍ നിന്നും ഫോണ്‍ വന്നത്. സ്‌കൂള്‍ നേരത്തെ വിട്ടെന്നും വേഗം സ്‌കൂളിലെത്തി മകനെ കൂട്ടിക്കൊണ്ടുപോകാനുമായിരുന്നു നിര്‍ദേശം. ഇതോടെ ചില്ലുകുപ്പിയില്‍ നിന്ന് പാമ്പിനെ എടുത്ത് കഴുത്തിലിട്ട് സ്‌കൂളിലേക്ക് പോവുകയായിരുന്നു. പോവും വഴിയാണ് പാമ്പ് കടിച്ചത്.