ഡല്‍ഹിയെ നടുക്കി കൊലപാതക പരമ്പര. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് തിമാർപൂരില്‍ മകൻ അച്ഛനെ വെടിവെച്ചുകൊന്നു. സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഷാദ്രയില്‍ 19കാരനെ നടുറോഡില്‍ കുത്തിക്കൊന്നു.
വാനിന്റെ മുൻ സീറ്റിൽ ഇരിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് ഡൽഹി തിമാർപൂരില്‍ മകൻ അച്ഛനെ വെടിവച്ചുകൊന്നത്. 60കാരൻ സുരേന്ദ്ര സിങ്ങാണ് കൊല്ലപ്പെട്ടത്. മകൻ ദീപക് പൊലീസ് പിടിയിലായി. സിആർപിഎഫിൽ എസ്ഐയായിരുന്നു സുരേന്ദ്ര സിങ്. ഡൽഹിയിൽനിന്ന് ഉത്തരാഖണ്ഡിലേക്ക് പോകാൻ പദ്ധതിയിടുകയായിരുന്നു സുരേന്ദ്ര സിങ്ങും കുടുംബവും. സുരേന്ദ്ര സിങ്ങിന്‍റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അതിനിടെ, സ്കൂട്ടര്‍ ഓടിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ഡല്‍ഹി ഷാദ്രയില്‍ 19കാരനെ നടുറോഡില്‍ കുത്തിക്കൊന്നത്. യാഷെന്ന 19കാരനണ് കൊല്ലപ്പെട്ടത്. അമന്‍, ലക്കി, പ്രായപൂര്‍ത്തിയാകാത്ത ഒരു ആണ്‍കുട്ടി എന്നിവരാണ് പ്രതികള്‍. അമനാണ് യാഷിനെ കുത്തിയതെന്ന് പൊലീസ്.
കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ മൂന്നുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. യാഷിന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.