മാലിന്യ നിര്‍മാര്‍ജന രംഗത്തെ ഏറ്റവും വലിയ വെല്ലുവിളി കനംകുറഞ്ഞ മള്‍ട്ടി ലയര്‍ പ്ലാസ്റ്റിക് കവറുകളുടെ സംസ്കരണമാണ്. പുനരുപയോഗം സാധ്യമല്ലാത്ത ഇത്തരം പ്ലാസ്റ്റിക്കുകള്‍ക്കു പുതിയ ഉപയോഗ സാധ്യത കണ്ടെത്തിയിരിക്കുകയാണു ബെംഗളുരുവിലെ സ്റ്റാര്‍ട്ടപ്പ് കമ്പനി. മരത്തടികള്‍ക്കു പകരം ഉപയോഗിക്കാന്‍ കഴിയുന്ന എം.എം.എഫ്.എമെന്ന വസ്തുവാക്കിയാണു പ്ലാസ്റ്റിക്കിനെ മാറ്റുന്നത്
ബെംഗളുരുവിലെ സസ്റ്റയിനബിള്‍ ഇന്നവേറ്റീവ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണു തുറസായ മേഖലകളില്‍ നിര്‍മാണത്തിനുള്ള മികച്ച ബദലവതരിപ്പിക്കുന്നത്. സിമെന്റ് ഫാക്ടറികളിലെ ഫര്‍ണസുകളില്‍ കത്തിച്ചു കളഞ്ഞിരുന്ന മള്‍ട്ടി ലയര്‍ പ്ലാസ്റ്റിക്കിനെ വൃത്തിയാക്കാതെ തന്നെ ഉരുക്കി ചെറുതരികളാക്കി മാറ്റുകയാണ് ചെയ്യുന്നത്. വ്യാവസായിക മെഷിനറി രൂപകല്‍പനാ രംഗത്തെ പ്രമുഖനായ ബാബു പത്മനാഭനെന്ന എന്‍ജിനിയറുടേതണു കണ്ടുപിടിത്തം
ഇവ വീണ്ടും ചൂടാക്കി ചില ധാതുക്കള്‍ കൂടി ചേര്‍ക്കുന്നതോടെ മരത്തേക്കാള്‍ ഉറപ്പുള്ളതാകുന്നു.വെയിലും മഴയും പ്രശ്നമില്ല. തീ പിടിക്കില്ല. കളറും മങ്ങില്ല. മാക്രോ മോളിക്യൂലാര്‍ ഫൈബര്‍ മെട്രിക്സെന്നാണു ശാസ്ത്ര ലോകത്ത് ഇവ അറിയപ്പെടുന്നത്.അണ്‍വുഡെന്ന പേരിലാണു കമ്പനി ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത്.