യോഗാദിനത്തില്‍ ഇത്തവണ ജിമ്മിയാണ് താരം. ജമ്മു കശ്മീരിലെ ഉധംപൂരില്‍ എന്‍.ഡി.ആര്‍.എഫ്. സംഘത്തിനൊപ്പമാണ് ജിമ്മിയുടെ യോഗ പരിശീലനം. നല്ല മെയ്‌വഴക്കത്തോടെ യോഗചെയ്യുന്ന ജിമ്മി ആരാണ് നോക്കാം..
ഇവനാണ് ജിമ്മി. യോഗയിലെ എല്ലാ ആസനങ്ങളും നല്ല വശമാണ്. രണ്ടുവര്‍ഷമായി പരിശിലിക്കുന്നുണ്ട്. ഇത്തവണയും യോഗാ ദിനത്തില്‍ ഉധംപൂരില്‍ എന്‍.ഡി.ആര്‍.എഫ് പതിമൂന്നാം ബറ്റാലിയനൊപ്പം യോഗ ചെയ്യാന്‍ ജിമ്മിയുണ്ട്.
രണ്ടുവര്‍ഷം മുന്‍പ് എന്‍.ഡി.ആര്‍.എഫ്. സംഘം എടുത്തുവളര്‍ത്തിയ തെരുവുനായയാണ് ജിമ്മി. സംഘാംഗങ്ങള്‍ക്കൊപ്പം സ്ഥിരമായി യോഗ പരിശീലനത്തിന് ജിമ്മിയുമെത്തും. അതോടെ കൂടെക്കൂട്ടാന്‍ തീരുമാനിച്ചു ഒരു തെരുവുനായയ്ക്ക് യോഗ ഭംഗിയായി ചെയ്യാമെങ്കില്‍ എല്ലാവര്‍ക്കും സാധിക്കുമെന്ന സന്ദേശം നല്‍കാന്‍ ഇതിലൂടെ കഴിയുമെന്ന് എന്‍.ഡി.ആര്‍.എഫ്. ഇന്‍സ്പെക്ടര്‍ മുന്‍ഷിറാം പറയുന്നു. കഴിഞ്ഞവര്‍ഷവും യോഗ ദിനത്തില്‍ ജിമ്മി പതിമൂന്നാം ബെറ്റാലിയനൊപ്പം യോഗചെയ്തിരുന്നു