leaders

വിമാനദുരന്തങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ട രാഷ്ട്രീയ നേതാക്കളുടെ കൂട്ടത്തിലേക്ക് ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രുപാണി. മുഖ്യമന്ത്രി പദം വഹിച്ചിരുന്നവരില്‍ നാലാമനും. വിമാന ദുരന്തത്തില്‍ മരിക്കുന്ന ആദ്യ മുഖ്യമന്ത്രിയും ഗുജറാത്തുകാരനാണ്. 

Read Also: വിമാന ദുരന്തത്തിന്റെ കാരണങ്ങള്‍ എന്തെല്ലാം? വിദഗ്ധര്‍ പറയുന്നത്

1965 സെപ്‌റ്റംബർ 19ന് ഗുജറാത്തിലെ ഭുജിനു സമീപം വിമാനം തകർന്നാണ് ഗുജറാത്ത് മുഖ്യമന്ത്രി ബൽവന്ത് റായ് മേത്തയുടെ മരണം. ഇന്ത്യ-പാക്കിസ്‌ഥാൻ യുദ്ധ സമയത്ത് അദ്ദേഹം സഞ്ചരിച്ചിരുന്ന വിമാനം ശത്രുവിമാനം വെടിവച്ചിടുകയായിരുന്നു. 2009 സെപ്‌റ്റംബർ മൂന്നിനു കർണൂല്‍  രുദ്രകൊണ്ട മല മുകളിൽ ഹെലികോപ്റ്റര്‍ തകര്‍ന്ന് ആന്ധ്ര മുഖ്യമന്ത്രി ഡോ. വൈ.എസ്. രാജശേഖര റെഡ്‌ഡി  മരിച്ചു.  അരുണാചൽപ്രദേശ് മുഖ്യമന്ത്രി ദോർജി ഖണ്ഡുവിന്റെ മരണവും ഹെലികോപ്റ്റര്‍ തകര്‍ന്നാണ്. 2011 ഏപ്രിലില്‍.ഇന്ദിരാ ഗാന്ധി മന്ത്രിസഭയിൽ ഉരുക്ക് - ഖനി വകുപ്പ് ക്യാബിനറ്റ് മന്ത്രിയായിരുന്ന മോഹൻ കുമാരമംഗലം ഡൽഹിയിൽ ഐഎസി ബോയിങ് വിമാനം തകർന്നാണ് മരിച്ചത്. ലോക്‌സഭാ സ്‌പീക്കർ ജി. എം. സി. ബാലയോഗി ആന്ധപ്രദേശിലെ കൃഷ്‌ണ ജില്ലയിലെ കോമഡല ഗ്രാമത്തിലുണ്ടായ ഹെലികോപ്‌റ്റർ അപകടത്തിൽ 2002 മാർച്ച് രണ്ടിനു മരിച്ചു. 1980 ജൂൺ 23നു ഡൽഹിയിൽ വ്യോമാഭ്യാസ പറക്കലിൽ സഞ്‌ജയ് ഗാന്ധി കൊല്ലപ്പെട്ടു. രാജ്യരക്ഷാ സഹമന്ത്രിയായിരിക്കേ എൻ. വി. എൻ. സോമു അരുണാചലിലെ ലുംദോരിൽ 1997 നവംബർ 14നുണ്ടായ ഹെലികോപ്‌റ്റർ അപകടത്തിൽ മരണമടഞ്ഞു. ഉത്തർപ്രദേശിലെ മയിൻപൂരിക്കടുത്ത് 2001 സെപ്‌റ്റംബർ 30നുണ്ടായ ആകാശ ദുരന്തത്തിലാണ് മാധവറാവു സിന്ധ്യ മരിച്ചത്. 

Read Also: വിമാനം ഇടിച്ചിറങ്ങിയത് എലിസബത്തിന്റെ സഹപ്രവര്‍ത്തകര്‍ താമസിക്കുന്ന ഹോസ്റ്റലിലേക്ക്; പലരും പോയി; വേദന

ENGLISH SUMMARY:

Former Gujarat Chief Minister Vijay Rupani has joined the list of political leaders who lost their lives in air crashes. He is the fourth person to have held a Chief Minister's post to die in such a tragedy, and the first from Gujarat to do so.