model-death

TOPICS COVERED

യുവ മോഡല്‍ ആത്മഹത്യ ചെയ്ത നിലയിൽ. ഇരുപത്തിമൂന്നുകാരിയായ അഞ്ജലി വെര്‍മോറയെയാണ് അത്വയിലെ വീട്ടിനുളളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗുജറാത്തിലെ സൂറത്തില്‍ നിന്നുള്ള മോഡലാണ് അഞ്ജലി.മൃതദേഹം പോസ്റ്റ്മാര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. മാനസിക സമ്മര്‍ദം മൂലമാണ് ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

ഏറെ ആരാധകരുള്ള മോഡലാണ് അഞ്ജലി വെര്‍മോറ. സമൂഹമാധ്യമങ്ങളില്‍ സജീവമായ അഞ്ജലിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടില്ല. അന്വേഷണം ആരംഭിച്ചെന്നും കുടുംബാംഗങ്ങളെ ചോദ്യംചെയ്യുന്നതും അഞ്ജലിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കുന്നതുമുള്‍പ്പെടെയുളള നടപടികളിലേക്ക് കടക്കുമെന്നും പൊലീസ് അറിയിച്ചു.

ENGLISH SUMMARY:

Young model Anjali Vermora, 23, has been found dead by suicide at her home in Atwa. Originally from Surat, Gujarat, Anjali was a well-known model. Her body has been moved to the hospital for post-mortem procedures. Police's preliminary findings suggest that mental stress may have been the cause of her suicide. The news has left her fans in shock.