bmw-death

TOPICS COVERED

പിതാവ് ബി.എം.ഡബ്ല്യു കാർ വാങ്ങാൻ വിസമ്മതിച്ചതിനെത്തുടർന്ന് ഇരുപത്തൊന്നുകാരൻ ജീവനൊടുക്കി. തെലങ്കാനയിലെ മേദക് ജില്ലയിലാണ് സംഭവം. ബൊമ്മ ജോണിയാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച പിതാവ് കങ്കയ്യയോട് കാർ വാങ്ങിത്തരാൻ യുവാവ് വാശിപിടിച്ചിരുന്നു. കര്‍ഷകനായ കങ്കയ്യ ബി.എം.ഡബ്ല്യു വാങ്ങാനുള്ള പണമില്ലെന്നും പകരം സ്വിഫ്റ്റ് ഡിസയർ വാങ്ങാമെന്നും പറഞ്ഞു.

ജോലിക്ക് പോകാതെ വീട്ടിലിരിപ്പ് പതിവാക്കിയ യുവാവ് പുതിയ വീട് പണിത് നൽകണമെന്ന് പറഞ്ഞ് സ്ഥിരം വഴക്കായിരുന്നു. ഇതിന് പിന്നാലെയാണ് കാറിനുവേണ്ടി വാശി പിടിച്ചത്. കീടനാശിനി കഴിച്ചാണ് ബൊമ്മ ജോണി ജീവനൊടുക്കിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ENGLISH SUMMARY:

A 21-year-old man, Bomma Johnny, tragically died by suicide in Telangana's Medak district because his father refused to buy him a BMW car. On May 31st, Johnny had insisted his father, Kankayya, a farmer, purchase the luxury vehicle. His father, unable to afford a BMW, promised to buy him a Swift Dzire instead.