Untitled design - 1

ചെന്നൈ ഒഎംആറിൽ റോഡിനു നടുവിൽ പൊടുന്നനെ രൂപപ്പെട്ട വൻ ഗർത്തത്തിൽ വീണ കാറിൽ നിന്ന് യാത്രക്കാർ രക്ഷപ്പെട്ട ത് അദ്ഭുതകരമായി. ടൈഡൽ പാർക്ക് സിഗ്‌നലിനടുത്ത് കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു യാത്രക്കാരെ നടുക്കിയ അപകടമുണ്ടായത്. 

റോഡിന് അടിയിലൂടെ കടന്നു പോകുന്ന മലിനജല പൈപ്പ് പൊട്ടിയതാണു ഗർത്തമുണ്ടാകാൻ കാരണമെന്നാണ് സിഎംആർഎല്ലിന്റെ വിശദീകരണം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് കാർ പുറത്തെത്തിച്ചത്. 

ഷോളിംഗനല്ലൂരിൽ നിന്ന് സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെ, റോഡിൽ പെട്ടെന്നാണ് ആഴമേറിയ ഗർത്തം രൂപപ്പെട്ടതെന്ന് അപകടത്തിൽപ്പെട്ടവർ പറയുന്നു. ഇതോടെ ഇവർ സഞ്ചരിച്ച കാർ പൂർണമായി ഗർത്തത്തിൽ വീഴുകയായിരുന്നു. 

​ഗർത്തം രൂപപ്പെട്ടത് മൂലം അപകടം നടന്നത് മെട്രോ റെയിൽ നിർമാണം നടക്കുന്നതിന് 300 മീറ്റർ അരികിലാണ്. ചെറിയ രീതിയിൽ പരുക്കേറ്റ മുഴുവൻ യാത്രക്കാരെയും നാട്ടുകാരും മെട്രോ തൊഴിലാളികളും ചേർന്നാണ് സുരക്ഷിതമായി പുറത്തെത്തിച്ചത്. ഡ്രൈവർ അടക്കം 5 പേരാണു കാറിലുണ്ടായിരുന്നത്. 

ENGLISH SUMMARY:

Car falls into huge pothole in Chennai