ജസ്റ്റിസ് ബി.ആര്‍.ഗവായിയും പിതാവ് ആര്‍.എസ്.ഗവായിയും

സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി.ആര്‍.ഗവായ് സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ അത് കുടുംബത്തിന് ഏറെ വൈകാരികമായ നിമിഷങ്ങള്‍ കൂടിയാണ്. രാജ്യത്തിന്‍റെ പരമോന്നത ന്യായാധിപനായി ബി.ആര്‍.ഗവായ് നിയമിതനാകുന്ന ഈ നിമിഷം പതിറ്റാണ്ടുകള്‍ക്ക് മുമ്പേ കണ്ട പിതാവ് ആര്‍.എസ്.ഗവായിയെ മനസാസ്മരിക്കുകയാണ് അദ്ദേഹം. ആര്‍കിടെക്ട് ആകാന്‍ മോഹിച്ച ഭൂഷന്‍ രാമകൃഷ്ണ ഗവായ് അച്ഛന്‍റെ ആഗ്രഹപ്രകാരമാണ് അഭിഭാഷകവൃത്തിയിലേക്ക് തിരിഞ്ഞത്. മുന്‍ കേരള ഗവര്‍ണറായിരുന്ന ആര്‍.എസ്.ഗവായുടെ മകനാണ് ജസ്റ്റിസ് ബി.ആര്‍. ഗവായ്.

ആര്‍.എസ്. ഗവായിയും പത്നി കമല്‍തായ് ഗവായും (ഫയല്‍ ചിത്രം: മനോരമ)

ആ പദവി ഏറ്റെടുക്കണം, സമൂഹത്തിന് നിന്നെ ആവശ്യമുണ്ട്

തികഞ്ഞ അംബേദ്കറൈറ്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സ്ഥാപകനുമായ രാമകൃഷ്ണ സൂര്യഭന്‍ ഗവായ്ക്ക് അഭിഭാഷകനാകണമെന്നായിരുന്നു ആഗ്രഹം. ലോ സ്കൂളില്‍ പ്രവേശനം ലഭിച്ചെങ്കിലും സാമൂഹ്യപ്രവര്‍ത്തനവുമായി മുന്നോട്ടുപോയതോടെ രണ്ടാം വര്‍ഷം പഠനം ഉപേക്ഷിക്കേണ്ടി വന്നു. ഇതോടെയാണ് തന്‍റെ മകനെയെങ്കിലും അഭിഭാഷക കുപ്പായത്തില്‍ കാണണമെന്ന ആഗ്രഹം അദ്ദേഹത്തില്‍ തീവ്രമായത്.

അച്ഛന്‍റെ വാക്കുകേട്ട് നാഗ്പുര്‍ സര്‍വകലാശാലയില്‍ നിന്നും നിയമ ബിരുദം നേടിയ ഗവായ് 1985 മാര്‍ച്ച് 16ന് പ്രാക്ടീസ് തുടങ്ങി. ബോംബൈ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെടാനുള്ള തീരുമാനം വന്നതും ഗവായ് നിരസിച്ചു. പക്ഷേ പിതാവിനോട് ഉപദേശം തേടിയതും അദ്ദേഹം ചുമതല ഏറ്റെടുക്കാനും സമൂഹത്തിനായി പ്രവര്‍ത്തിക്കാനും  പറയുകയായിരുന്നു. അന്നാണ് അച്ഛന്‍ 'ഒരിക്കല്‍ നീ രാജ്യത്തിന്‍റെ ചീഫ് ജസ്റ്റിസാകും. പക്ഷേ അത് കാണാന്‍ ഞാന്‍ ഉണ്ടാവില്ല'- എന്ന് പറഞ്ഞത്. 2015 ല്‍  പിതാവ് മരിച്ചു. ആ വാക്കുകള്‍ ഇന്നിതാ സത്യമാവുകയാണ്. 

**EDS: THIRD PARTY IMAGE** In this screenshot via Supreme Court Bar Association Youtube, outgoing Chief Justice of India (CJI) Sanjiv Khanna with CJI-designate Justice Bhushan Ramkrishna Gavai during a farewell function organised in his honour by Supreme Court Bar Association (SCBA), in New Delhi, Tuesday, May 13, 2025. (PTI Photo)(PTI05_13_2025_000256B)

അങ്ങേയറ്റം നീതിമാനും ബൗദ്ധികമായി ഉയര്‍ന്ന നിലവാരമുള്ളയാളും ഭരണഘടനാമൂല്യങ്ങളെ അടിസ്ഥാനമാക്കി ജീവിക്കുന്ന വ്യക്തിയുമെന്നായിരുന്നു ജസ്റ്റിസ് ഗവായിയെ കുറിച്ച് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസാകുന്ന ആദ്യ ബുദ്ധമത വിശ്വാസികൂടിയാണ് ജസ്റ്റിസ് ബി.ആര്‍.ഗവായ്. മഹരാഷ്ട്രയിലെ അമരാവതി സ്വദേശിയായ ഗവായ് 2019 ലാണ് സുപ്രീംകോടതി ജഡ്ജിയായത്.  

ENGLISH SUMMARY:

As Justice B.R. Gavai took oath as the Chief Justice of India, it was a deeply emotional moment for his family. Remembering his late father, former Kerala Governor R.S. Gavai, Justice Gavai recalled how he once said, “You will become the Chief Justice of the country, but I won’t be there to see it.” Justice Gavai, who originally aspired to be an architect, pursued law to fulfill his father's wish — a dream now realized with immense pride and sentiment.

Google Trending Topic: B.R. Gavai