ഇന്ത്യന്‍ നാവികസേനയുടെ മുദ്രാഗാനം സിന്ദൂര്‍ ഓപ്പറേഷന് മണിക്കൂറുകള്‍ക്കുശേഷം കോപ്പിയടിച്ച് പാക്കിസ്ഥാന്‍. ഇന്ത്യന്‍ നേവിക്കുവേണ്ടി പ്രസൂന്‍ ജോഷിയെഴുതി 2022 ല്‍ പുറത്തിറക്കിയ ഗാനത്തിലെ വരികളാണ് ചില വാക്കുകള്‍മാത്രം മാറ്റി കോപ്പിയടിച്ചത്. പാക്കിസ്ഥാന്റെ ഇന്‍റര്‍ സര്‍വീസ് പബ്ലിക് റിലേഷന്‍സാണ് ഗാനം പുറത്തിറക്കിയത്.
ഇന്ത്യന്‍ നാവികസേനയുടെ ആന്‍തം രണ്ടുവര്‍ഷം മുമ്പാണ് രാഷ്ടപ്രതി ദ്രൗപദി മുര്‍മു പുറത്തിറക്കിയത്. പ്രസൂന്‍ ജോഷിയുടെ വരികള്‍ക്ക് ശങ്കര്‍ എഹ്സാന്‍ ലോയ് സംഗീതം പകര്‍ന്ന് ശങ്കര്‍ മഹാദേവന്‍ ആലപിച്ച ഗാനമാണിത്. അഡ്മിറല്‍ എ. ഹരികുമാര്‍ നാവികസേനാ മേധാവിയായിരുന്ന സമയത്താണ് സേനയ്ക്ക് ഇത്തരമൊരു ആന്‍തം വേണമെന്ന ആശയം ഉയര്‍ന്നത്. സംവിധായകന്‍ സഞ്ജീവ് ശിവനും ഭാര്യ ദീപ്തി ശിവനും ചേര്‍ന്ന് ചിത്രീകരിച്ച ഈ ആന്‍തം രാഷ്ട്രപതിപതി തന്നെ പങ്കിട്ടിരുന്നു.
ഓപ്പറേഷന്‍ സിന്ദൂറിന് മണിക്കൂറുകള്‍ക്കുശേഷം ഇന്ത്യന്‍ നാവികസേനയുടെ ഈ ആന്‍തം പാക്കിസ്ഥാന്‍ കോപ്പിയടിച്ചു.പാക്കിസ്ഥാന്റെ ഇന്‍റര്‍ സര്‍വീസ് പബ്ലിക് റിലേഷന്‍സ് പുറത്തിറക്കിയ നാലുമിറ്റ് ദൈര്‍ഘ്യമുള്ളതാണ് ഗാനം
ഇന്ത്യന്‍ നേവിയുടെ 'ഹര്‍ ദം തയാര്‍ ഹെ, ബില്‍കുല്‍ തയാര്‍ ഹെ' എന്ന വരികള്‍ പാക്കിസ്ഥാന്‍ 'ബഢ്തേ ഏ കദം, ലഡ്നെകേലിയെ തയാര്‍ ഹെ ഹം' എന്ന് മാറ്റി.സഞ്ജീവ് ശിവന്‍ പകര്‍ത്തിയ ക്യാമറാ ആംഗിളുകളും പാക്കിസ്ഥാന്‍കാര്‍ പകര്‍ത്തിയിട്ടുണ്ട്