നഗര ഗതാഗത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കു ഇടയാക്കുന്ന കണ്ടെത്തലുമായി ബെംഗളുരു ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനി. വീട്ടുമുറ്റത്തും കെട്ടിടത്തിന്റെ മുകളിലും വരെ സുരക്ഷിതമായി ഇറങ്ങാനും പറന്നുയരാനും കഴിയുന്ന ഡ്രോണ്‍ മാതൃകയിലുള്ള കുഞ്ഞന്‍ വിമാനമാണു കമ്പനി വികസിപ്പിച്ചത്. ആറുപേര്‍ക്ക് ഒരേ സമയം സഞ്ചരിക്കാന്‍ കഴിയുന്ന കുഞ്ഞന്‍ വിമാനം 2028 ഓടെ സര്‍വീസ് ആരംഭിക്കുമെന്നാണ് അവകാശവാദം.