ഓഡര്‍ ചെയ്ത ചിക്കൻകറിയില്‍ ചത്ത പല്ലിയെ കിട്ടിയതായി പരാതി. മീററ്റ് സ്വദേശിയായ വിജയിയാണ് സൊമാറ്റോയിൽ നിന്നും ചിക്കൻ ഓർഡർ ചെയ്ത് കഴിഞ്ഞപ്പോള്‍ ചത്ത പല്ലിയെ കിട്ടിയത്. പിന്നാലെ വിജയ് ഛർദ്ദി തുടങ്ങി. ഇയാളെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
വിജയിയുടെ സുഹൃത്തായ നരേന്ദ്ര പ്രതാപ് തന്‍റെ എക്സ് അക്കൗണ്ടിലൂടെയാണ് വിവരം പങ്കുവച്ചത്. പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ഇന്ത്യയിലെ ഭക്ഷണ ശാലകളെ കുറിച്ചു അവയുടെ ശുചിത്വത്തെ കുറിച്ചുമുള്ള ചർച്ച സജീവമായി.
മീററ്റിലെ വിജയ് കാകെ ദാ ഹോട്ടലിൽ നിന്നുമാണ് ചിക്കൻ ഓർഡർ ചെയ്തത്. ചിക്കൻ കറി പാതി കഴിച്ചപ്പോഴാണ് അതിൽ ഒരു ചത്ത പല്ലിയെ കണ്ടത്. പിന്നാലെ വിജയ് ഛർദ്ദിക്കുകയും അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തുവെന്ന് നരേന്ദ്ര പ്രതാപ് എഴുതി.